Arunkumar Purakkattu

കാടിനോട്‌ ചേർന്നു കിടക്കുന്ന ഒരു കുടിയേറ്റ ഗ്രാമമാണ് എറണാകുളം ജില്ലയിലെ മാമലക്കണ്ടം . ഞാൻ ജനിച്ചത് ഹൈറേഞ്ചിൽ ആണെങ്കിലും വളർന്നത് ഈ പച്ചപ്പിലും ( ഹരിതാപത്തിലും ) ആണ്. അതുകൊണ്ട് തന്നെ കാടും പുഴയും ആനയും കർഷകരും മഞ്ഞും കാട്ടുപൂക്കളും ഒക്കെ നമ്മുടെ ഈ ചാനലിലും ഉണ്ട്. ഈ കൊച്ചു ഗ്രാമം പോലെ ഒരു ചെറിയ ചാനൽ 🌎
പ്രത്യേകിച്ച് ഒന്നും എടുത്തു പറയാനില്ലെങ്കിലും സാധാരണക്കാരന്റെ അനുഭവങ്ങളും അറിവുകളും ജീവിതവും പരിശുദ്ധമായ പ്രകൃതിയും (കാടും) മൃഗങ്ങളും എല്ലാമാണ് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നത്. ആദ്യമായിട്ട് ചാനലിലെ വീഡിയോ കാണുന്ന ആൾക്ക് ഇഷ്ടപ്പെടാതെ വരികയാണെങ്കിൽ ഒരു വീഡിയോ കൂടി കണ്ട് നോക്കുക...! ( എടുക്കുന്ന ലോട്ടറി എല്ലാം അടിക്കണമെന്നില്ല. പക്ഷേ അടിക്കുന്നത് ബംമ്പർ ആയിരിക്കും ) 😁 ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോളൂന്നേ...! മറ്റുള്ളവർ പറയുന്നതു പോലെ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കണിൽ കുത്താനും ഒന്നും ഞാൻ പറയില്ല. അങ്ങനെ താൽപ്പര്യം ഉള്ളവർ അല്ലേ ഇത് വായിക്കുവൊള്ളു...! വായിച്ചാൽ സബ് സ്ക്രൈബ് ചെയ്യാതെ പോവല്ലേ...☺️