Acharya Educations

Acharya Psc Learning platform തികച്ചും ലാഭേശ്ച കൂടാതെ,ഒരു രൂപ പോലും പ്രതിഫലം ആഗ്രഹിക്കാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ്. കോറോണയുമായി ബന്ധപ്പെട്ടുണ്ടായ ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ഞങ്ങൾക്ക് ഈ ലോക്ഡൗൺ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയിൽ നിന്നാണ് എന്ത് കൊണ്ട് ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂട എന്ന ചിന്ത ഉടലെടുത്തത്... കൂടാതെ മറ്റ് പല PSC യൂട്യൂബ് ചാനലുകളും അവരുടെ ആപ്ലിക്കേഷൻ്റെ പ്രമോഷനു വേണ്ടിയും മറ്റു തരത്തിലുള്ള സാമ്പത്തിക ലക്ഷ്യം വച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പഠിക്കുന്നതിനുള്ള അവസരം പലപ്പോഴും നഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ളവർക്ക് മികച്ച അധ്യാപകരുടെ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കി ഉദ്യോഗാർത്ഥികൾ ആഗ്രഹിക്കുന്ന സർക്കാർ ജോലികളിലേയ്ക്ക് കൈപിടിച്ചു ഉയർത്തുക എന്നതാണ് ആചാര്യയുടെ ലക്ഷ്യം.ഏവരേയും ആചാര്യ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.