Mazhavil Entertainment Hub

Entertainment
കെട്ടു കാഴ്ചകളും, ചെണ്ടമേളവും ആർപ്പ് വിളികളും ആളും ആരവവും ഒക്കെ ഉള്ള , ഒരു തലമുറയുടെ വികാരം ആയിരുന്ന ഉത്സവ പറമ്പുകൾ...ലോകം മുഴുവൻ ഒരു വിരൽ അനകത്തിൽ കാണാമെങ്കിലും, പഴനിമല മുരുകനും ചിങ്ങ മാസവും ഒക്കെ കേട്ടാൽ കൈ കൊണ്ടെങ്കിലും താളം പിടിക്കത്തവരില്ല....
ഈ ചാനൽ അവർകുള്ളതാണ്...
പാട്ട് പാടുന്നവരേക്കാൾ ഫാൻ following ഉള്ള ഗാനമേളകളിലെ പറമ്പ് dancersinu.....
പാട്ട് കേട്ട് മനസ്സിൽ മാത്രം , താളം പിടിക്കാൻ വിധിക്കപ്പെട്ട ഒരുപാട് പെൺ കൗമാരങ്ങൾക്ക്....
പാട്ട് സദസ്സിൽ നടക്കുമ്പോഴും, പിറകിലേക്ക് തിരിഞ്ഞു ഇരുന്നു, aa dance കളിക്കുന്നത് എൻ്റെ മോൻ ആണോ എന്നും, അവൻ കള്ള് കുടിച്ചിടുണ്ടോ എന്നും
ആവലാതി പെടുകയും, പലപ്പോഴും അതിൽ സന്തോഷിക്കുകയും ചെയ്തിരുന്ന കുറെ അധികം അമ്മമാർക്ക് വേണ്ടി.....
കൈയിൽ ഒരു ടോർച്ച് മായ് കുടുംബത്തെ ഉത്സവ പറമ്പുകളിൽ എത്തിച്ചു, നിന്ന് കൊണ്ട് ഗാനമേള കേട്ടിരുന്ന കുറെ അധികം അച്ചൻമർക് വേണ്ടി....

ഇതിനൊന്നും യോഗം ഇല്ലാണ്ട് പോയ ഇന്നത്തെ തലമുറയ്ക്ക് വേണ്ടി....