Catholic Vox

കാത്തലിക് വോക്‌സിന്റെ സ്വർഗീയ മധ്യസ്ഥൻ: വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് (സ്വർഗ്ഗത്തിലെ ഐടി പ്രതിഭ)
ആപ്‍തവാക്യം: Connecting to the INFINITE...

2018-ലെ യുവജന സിനഡാനന്തരം പുറത്തിറങ്ങിയ "ക്രിസ്തുസ് വിവിത്ത്" എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിലൂടെ 'യുവജനങ്ങൾ കാർലോ അക്യൂറ്റിസിനെ മാതൃകയാക്കി, നവസാമൂഹ്യമാധ്യമങ്ങളിലൂടെ യേശുവിനെ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ ജീവിതം ഫലപ്രദമാക്കി മാറ്റണ'മെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് കേരള കത്തോലിക്കാ ഓൺലൈൻ മാധ്യമ ശുശ്രൂഷാ രംഗത്ത് സജീവ സാന്നിധ്യമായ കാത്തലിക് വോക്സ് യൂട്യൂബ് ചാനലും, കാത്തലിക് വോക്സ് ഓൺലൈൻ പോർട്ടലും തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായി വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ തിരഞ്ഞെടുത്തത്.

"Our AIM has to be the INFINITE and not the FINITE…" എന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ വാക്കുകളിലെ പ്രേരണയിൽ നിന്ന് രൂപംകൊണ്ടതാണ് "Connecting to the INFINITE..." എന്ന ആപ്‍തവാക്യം.
(എഡിറ്റോറിയൽ: ഫാ.സന്തോഷ് രാജൻ)