Thirayattam

തിറ, വെള്ളാട്ടം
കെട്ടിയാട്ടക്കാർ ചമയക്കാർ, വാദ്യക്കാർ, കോമരങ്ങൾ വെളിച്ചപ്പാട്, അനുഷ്ഠാന വിദ്വാൻമാർ, സഹായികൾ എന്നിവരടങ്ങിയ തിറയാട്ടസമിതികളാണ് കാവുകളിൽ തിറയാട്ടം അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനകോലം ഭഗവതിത്തിറയാണ്.

പുരാവൃത്തത്തിലെ ദാരികാവധം ഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. ഭദ്രകാളി, നീലഭട്ടാരി, നാഗകാളി, തീചാമുണ്ഡി, തുടങ്ങിയ ദേവീഭാവ കോലങ്ങളും കരുമകൻ, കരിയാത്തൻ, കരിവില്ലി, തലശിലവൻ, കുലവൻ, കണ്ടാകർണ്ണൻ, മുണ്ട്യൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, വീരഭദ്രൻ, മുതലായ ദേവഭാവത്തിലുള്ള കോലങ്ങളും ഗുരുമൂർത്തി, മുത്തപ്പൻ, ധർമ്മദൈവം, ചെട്ടിമൂർത്തി, പെരുമണ്ണാൻ മൂർത്തി , സ്‌ത്രീമൂർത്തി , തുടങ്ങിയ കുടിവെച്ച മൂർത്തികൾക്കുള്ള കോലങ്ങളും തിറയാട്ടത്തിലുണ്ട്. അനുഷ്ഠാനങ്ങളാൽ സമ്പന്നമാണ്‌ തിറയാട്ടം. ഇരുന്നു പുറപ്പാട്, കാവിൽകയറൽ, പൂവും നാരും കയ്യിഷ്ഠമെടുക്കൽ, വില്ലികളെ കെട്ടൽ, കാവുണർത്തൽ, ഊൺത്തട്ട്‌, അണിമറ പൂജ, ഓടക്കു കഴിക്കൽ, മഞ്ഞപ്പൊടി ആരാധന, തിരുനെറ്റി പതിക്കൽ, ഗുരുതി തർപ്പണം, പീഠം കയറൽ, ചാന്തുതിറ, കുടികൂട്ടൽ മുതലായവ പ്രധാന അനുഷ്ഠാനങ്ങളാണ്.