ജ്യോതിസ് ഓങ്ങല്ലൂർ

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ സമഗ്രവിദ്യാഭ്യാസ പദ്ധതിയാണ് ജ്യോതിസ്. 2016 മുതല്‍ നടപ്പാക്കാന്‍ തുടങ്ങി. കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുന്ന പരിപാടികള്‍ നടപ്പാക്കി. കലാ - കായിക - നിർമ്മാണ കഴിവുകള്‍ വർദ്ധിപ്പിക്കാനുള്ള ശിൽപ്പശാലകളും പ്രകടിപ്പിക്കാനുള്ള അവസരങ്ങളും നൽകുന്നു.
രക്ഷിതാക്കൾക്കുള്ള ബോദവൽക്കരണം, പ്രത്യേക ക്ലാസുകൾ, കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ എന്നിവ ഉണ്ടാക്കുന്നു.
അദ്ധ്യാപകർക്ക് അക്കാദമിക് ശിൽപ്പശാലകൾ, കഴിവുകൾ വളർത്താനും പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
സ്കൂളിൽ കൂടുതൽ പഠനസൌകര്യങ്ങൾ ഉണ്ടാക്കുന്നു.
ഇപ്രകാരം വിദ്യാഭ്യാസത്തിൻ്റെ സമഗ്രമായ വികസനത്തിനുള്ള ഒരു കാഴ്ചപ്പാടാണ് ജ്യോതിസ് പ്രാവർത്തികമാക്കുന്നത്