MIND CONTOURS

നമ്മുടെ ഉള്ളിലും നമുക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനശാസ്ത്രപരമായ വിശകലനങ്ങൾ നടത്താനുദ്ദേശിക്കുന്ന ഒരു ചാനലാണിത്.
ജീവിതത്തിലെ നാനാമേഖലകളും, ഭാഷ, സംസ്കാരം, സാഹിത്യം, ഭൂപ്രദേശങ്ങൾ, വിദ്യാഭ്യാസം, അധ്യയനം, പരസ്പരബന്ധങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ, പലപ്പോഴും നാം അറിയാത്തതോ ചിന്തിക്കാത്തതോ ആയ കോണുകളിലൂടെ അവതരിപ്പിക്കാനാണുദ്ദേശിക്കുന്നത്.
പ്രശ്നങ്ങളുടെ പരിഹാരങ്ങൾ നമ്മുടെ കൺമുമ്പിൽ തന്നെയുണ്ടാകുമ്പോഴും അത് തിരിച്ചറിയാൻ പലപ്പോഴും നമുക്ക് കഴിയാറില്ല.
നമുക്കതിന് പ്രാപ്തരാകാം.
പകുതി അടഞ്ഞ വാതിൽ പകുതി തുറന്നതാണെന്ന അപരൻ്റെ അഭിപ്രായവും ശരിയാണ്.
അതെ, നമുക്ക് തുടങ്ങാം.
കണ്ണുകൊണ്ടും മനസ്സുകൊണ്ടും കാഴ്ചകൾ കാണാം.
എല്ലാവരുടെയും സ്നേഹവും സഹായവും പിന്തുണയും പ്രതീക്ഷിച്ചു കൊള്ളുന്നു.