coolgrape

യാത്രകൾ എന്നും മനോഹരങ്ങളായ അനുഭവങ്ങളാണ് നമുക്ക് നൽകുന്നത്. പലർക്കും പല രീതിയിലായിരിക്കും ഓരോ യാത്രയും അനുഭവപ്പെടുക. മറക്കാൻ കഴിയാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച പല യാത്രകളും നമ്മുടെ മനോമുകുരങ്ങളിൽ ഇപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ടാകും. വിസ്മരിക്കാൻ കഴിയാത്ത ഇടങ്ങൾ, വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചില വ്യക്തികൾ, മറക്കാത്ത രുചിയൂറും വിഭവങ്ങൾ, ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകൾ, അങ്ങനെ എത്രയെത്ര അനുഭവ ലോകങ്ങളാണ് ഓരോ യാത്രയും. ഒരുപാട് സുന്ദരമായ യാത്രകൾ പോകാൻ ആഗ്രഹമില്ലാത്തവരായി ആരുമില്ല. സാഹചര്യങ്ങളും വിവിധങ്ങളായ പ്രതിബന്ധങ്ങളുമാണ് നമ്മെ അകറ്റി നിർത്തുന്നത്. മറ്റു രാജ്യങ്ങളിലെ പല കാഴ്ചകളും നാം കണ്ടിട്ടുണ്ടാവും. നാം ജീവിക്കുന്ന ഈ കൊച്ചു കേരളം എത്ര സുന്ദരമാണെന്ന് പുറം രാജ്യക്കാർ പറയുമ്പോൾ നാം വിസ്മയിച്ചു പോകുന്നു. നമ്മൾ കാണാത്ത, അറിയാത്ത ഒരുപാട് കാഴ്ചകൾ നമ്മുടെ കേരളത്തിലുണ്ട്. കേരളത്തിൻ്റെ തനിമകൾ തേടി ഗ്രാമങ്ങളിലൂടെ ഒരു യാത്ര പോയാലോ...
For business inquiries: https://wa.me/+918139008757
Follow me on instagram :- https://www.instagram.com/coolgrape_official/