Dr. Edanad Rajan Nambiar

സപ്ത സ്വരങ്ങളുടേയും, സപ്ത താളങ്ങളുടേ യും, നവരസങ്ങളുടേയും, സുന്ദര ലോകമാണ് കല. ഈ സുന്ദര ലോകത്തു കണ്ണന്റെ കഥകൾ ചാക്യാർ കൂത്തിലൂടെ അവതരിപ്പിച്ചു ലോകം ചുറ്റുന്ന താന്തോന്നി യാണ് ഞാൻ. ഞാൻ കണ്ട മായിക കാഴ്ച്ചകൾ, സ്വപ്നങ്ങൾ, എന്റെ ഭ്രാന്തൻ ചിന്തകൾ എന്റെ ചുറ്റും കൂടുന്നവർക്കു പങ്കുവയ്ക്കാൻ, എന്റെ കണ്ണന് നറുവെണ്ണയായി പൂജിക്കാൻ ഞാൻ ഒരു ചാനൽ തുടങ്ങുന്നു.. എന്റെ പ്രിയ കൂട്ടുകാർക്കായി നിങ്ങളുടെ സ്വന്തം രാജൻ നമ്പ്യാർ.