Legal Prism Law made easy

എല്ലാ നിയമവും കോടതി വഴിയല്ല നടപ്പിലാക്കുന്നത്. ഓരോ മനുഷ്യമനസ്സിലും ഓരോ കോടതിയുണ്ട്. മനസ്സാക്ഷിയുടെ കോടതി. നീതിയുടെ പൊതുബോധമാണ് ആ കോടതിയിലെ നിയമം. എന്നാൽ എഴുതപ്പെട്ട നിയമത്തെക്കുറിച്ചുള്ള അജ്ഞത അംഗീകരിക്കപ്പെടുകയില്ല. നിയമത്തെ അറിയുക, നിത്യജീവിതവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ അതാത് സമയം മനസ്സിലാക്കി വയ്ക്കുക, അറിയാത്ത കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുക. അതിന് സഹായിക്കുക എന്ന എളിയ ലക്ഷ്യമാണ് ലീഗല്‍ പ്രിസം എന്ന ഉദ്യമത്തിനു പിന്നില്‍. പഠനാവശ്യങ്ങൾ മാത്രം ഉദ്ദേശിച്ചുള്ളതാണിത്. ഇതിന് യഥാർത്ഥ സംഭവങ്ങളുമായി സാമ്യം തോന്നാം. എന്നാൽ നിയമോപദേശം എപ്പോഴും ഒരു നിയമവിദഗ്ദനുമായി കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാകുന്നു.