Sree Mahabhadrakali
It is a very famous Devi Temple in Travancore
ഏകദേശം എഴാം ശതകത്തില്‍ കോട്ടാങ്ങല്‍ കുടിവെച്ച ക്ഷേത്ര ദേവതയെ അന്യ ദിക്കില്‍ നിന്ന്‍ ഇവിടെ കൊണ്ടുവന്നു പ്രതിഷ്ടിച്ചതാണെന്ന് ഗോചര നിമിത്താദികള്‍കൊണ്ട് 2014 ല്‍ നടന്ന ദേവപ്രശ്നത്തിലും സ്ഥിതീകരിച്ചിട്ടുണ്ട്. ദേവി ഭക്തരും ഉപാസകരുമായ ഒരുകൂട്ടം ജനവിഭാഗം രാജ്യോപദ്രപാദികള്‍ കാരണം തമിഴകത്തുനിന്നു പലായനം ചെയ്യുകയും ഇന്ത്യയുടെ തെക്കു കിഴക്കു ഭാഗത്തായി കുടിയേറി പാര്‍ക്കുകയും ചെയ്തു. വാണിജ്യ രംഗത്ത് പ്രഗല്ഭരായിരുന്ന അവര്‍ സംരക്ഷകയായി ദേവി ചൈതന്യത്തെ പല ഭാഗത്തായി പ്രതിഷ്ഠിച്ചു എന്നതും ഗോചര ഘടനയില്‍ പ്രതിപാദിക്കുന്നു. ഇങ്ങനെ അഞ്ചോളം ദേവസ്ഥാനങ്ങള്‍ പരസ്പര ബന്ധത്ത്വേന ഇതേ വിധത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതും ചരിത്രപരമായ സത്യമാണ്. അതിനു തെളിവാണ് മകര മാസത്തിലെ ഭരണി നക്ഷത്രത്തില്‍ ഉഷപൂജക്ക് കിഴക്കേ നടയിലെ കേളി കൊട്ടിനും ശേഷം കോട്ടാങ്ങല്‍ കുടികൊള്ളുന്ന ദേവി തന്റെ സഹോദരിയായ കല്ലൂപ്പാറ കുടികൊള്ളുന്ന ദേവിയുടെ അടുത്തേക്ക് പോകും എന്നാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ അന്നേ ദിവസം ഇരട്ടി പൂജകളും ഇരട്ടി നേദ്യങ്ങളും നടത്തപ്പെടും. ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഐതിഹ്യം.