Beenastories

ഞാൻ ഡോ. ബീന എബ്രഹാം. ഒരു കോളേജ് പ്രിൻസിപ്പൽ ആയി വിരമിച്ച ഞാൻ രചിച്ച് സ്വയം വായിക്കുന്ന ആനുകാലിക പ്രസക്തവും, സാമൂഹിക പ്രശ്നങ്ങളെ ഓർമ്മിപ്പിക്കുന്നതും ആയ അനവധി കഥകളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.ഈ കഥകൾ " തോരാമഴ, തിരിച്ചറിവ്, ആകാശക്കാഴ്ചകൾ " എന്നീ ചെറുകഥാസമാഹാരങ്ങൾ വഴി ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, "ചക്രവാളത്തിനപ്പുറം " എന്ന എന്റെ മലയാളം നോവൽ, " എന്റെ സഞ്ചാരക്കാഴ്ചകൾ " എന്ന യാത്രവിവരണം, " ഓർമ്മച്ചുരുളുകൾ " എന്ന ആത്മകഥപരമായ എന്റെ പുസ്തകം, എന്നിവയും സ്വന്തം ശബ്ദത്തിൽ ഞാൻ ഈ ചാനലിലൂടെ ഇവിടെ വായിച്ച് നിങ്ങൾക്ക് മുന്നിൽ എത്തിക്കുകയാണ്. തുടർന്ന്, എല്ലാവർക്കും പ്രയോജനം ഉള്ള "കണ്ടതും, കേട്ടതും, ഉൾക്കൊണ്ടതും " എന്ന പംക്തിയിലൂടെ 50 എപ്പിസോഡുകൾ വായനക്കാരിലേക്ക് എത്തിച്ചിരിക്കുന്നു. ഇപ്പോൾ " അറിയാതെ പോകരുത് ", "പറയാതെ വയ്യ ", " നുറുങ്ങ് ചിന്തകൾ " എന്നീ പംക്തികളിലൂടെ വീണ്ടും വായനക്കാർക്ക് ശ്രവണവിരുന്ന് ഒരുക്കിക്കൊണ്ട് ഇരിക്കുകയാണ്. കൂടാതെ നയനാനന്തകരമായ ധാരാളം ഷോർട്സ് കളും ഇട്ടിട്ടുണ്ട്. സഹൃദയരായ എന്റെ പ്രിയപ്പെട്ടവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത്, ഷെയർ ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ് 🙏