HOLY FAMILY CHURCH SOUTH CHITTOOR

മൂലമ്പിള്ളി ഇടവകയില്‍ നിന്നാണ് ചിറ്റൂര്‍ ഇടവകയുടെ ഉത്ഭവം . എ.ഡി 1941 ലെ പെരിയാര്‍ വെള്ളപോക്കത്തെ തുടര്‍ന്ന് , ഉരുവായ ദ്വീപുകളില്‍ ഒന്നായിരുന്നു മൂലമ്പിള്ളി . 1875 ല്‍ ആണ് മൂലമ്പിള്ളിയില്‍ ആദ്യ ദേവാലയം ഉണ്ടാകുന്നത്. ചിറ്റൂര്‍ ദേശക്കാര്‍ മൂലമ്പിള്ളി ഇടവകയുടെ അധികാര പരിധിയിന്‍ കീഴില്‍ ആയിരുന്നു. ജ്ഞാനസ്നാനം, വിവാഹം, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകള്‍ക്കും മറ്റു തിരുകര്‍മ്മങ്ങള്‍ക്കും കടത്തുകടന്നു മൂലമ്പിള്ളിയില്‍ എത്തുക ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തമായി ഒരു ദേവാലയം എന്ന ചിന്ത ചിറ്റൂര്‍ നിവാസികളുടെ മനസ്സില്‍ മുളപൊട്ടിയത്‌ . ഇന്നത്തെ തൈപ്പറമ്പില്‍ അമ്മയുടെ കപ്പേളയുടെ സ്ഥാനത് അന്ന് നിര്‍മ്മിതമായ ഓല മേഞ്ഞ കപ്പേള ആയിരുന്നു ചിറ്റൂര്‍ നിവാസികളുടെ അന്നത്തെ ആത്മീയ ജീവിതത്തിന്റെ ആശാ കേന്ദ്രം . 1920 ല്‍ ആരംഭിച്ച സെന്‍റ് മേരീസ് യു . പി സ്കൂള്‍ ചിറ്റൂര്‍ നിവാസികളെ വിജ്ഞാന സമ്പന്നതയിലേക്ക് നയിച്ച്‌. എന്നിട്ടും ഒരു ദേവാലയം സ്വപനമായി തന്നെ തുടര്‍ന്ന്. ഇടവകക്കാരുടെ തീവ്ര ശ്രമങ്ങള്‍ക്ക് ഒടുവില്‍ 1944 ല്‍ വികാരി ജനറല്‍ അലക്സാണ്ടര്‍ ലാന്ധപ്പരംബില്‍ പള്ളിക്ക് ശിലാസ്ഥാപനം നടത്തി.