UK Malayali Rajan Kurian

ദൈവത്തിന്റെ സ്വന്തം നിന്നും രാജ്ഞിയുടെ സ്വന്തം നാട്ടിലേക്ക് വരുന്നവർ ഇങ്ങോട്ട് യാത്ര തിരിക്കും മുമ്പ് ഇവിടെ ജീവിതം എന്താണ് എന്ന് പൂർണ്ണമായും മനസിലാക്കിയാൽ വലിയൊരു നിരാശ ഒഴിവാകും.
കഴിഞ്ഞ 13 വർഷത്തിലെ എൻ്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് ഇവിടുത്തെ സാഹചര്യങ്ങൾ പച്ചയായും ലളിതമായും മനസിലാക്കൻ ഉള്ള ഒരു ശ്രമം ആണ് ഈ ചാനൽ.
കാരണം നമ്മൾ മലയാളികൾ കൂട്ടുകാരനെക്കാൾ ഒരു പടി മുന്നിൽ ഇപ്പോഴും നിൽക്കണം എന്ന് പൊതുവെ ആഗ്രഹിക്കുന്നതിനാലും UK മലയാളികൾ നാട്ടിൽ പോകുമ്പോൾ നയിക്കുന്ന ആഡംബരജീവിതം കണ്ടു ഭ്രമിക്കുന്ന സാധാരണക്കാരൻ ഇവിടെ എത്തി യാഥാർഥ്യം തിരിച്ചറിയുമ്പോൾ തരിച്ചു നില്കുന്നത് പലപ്പോഴും നേരിട്ട് കണ്ടിട്ടുള്ളതിനാൽ ഇനിയാർക്കും ആ അവസ്ഥ വരരുത് എന്ന ലക്ഷ്യം ആണ് പ്രചോദനം.
പോരാത്തതിന് ഞങ്ങളുടെ ആദ്യകാലങ്ങളിൽ, കാര്യങ്ങൾ അറിയുവാനോ,മനസിലാക്കുവാനോ , ആരും പറഞ്ഞു തരുവാനോ ഇല്ലാതിരുന്നതിന്റെ വിഷമം നല്ലത് പോലെ അറിയാവുന്നത് കാരണം ഇനി വരുന്നവർക്ക് എങ്കിലും ആ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ എന്ന ആഗ്രഹവും കൈമുതൽ ...
Disclaimer :
My videos are only intended for informational purposes only.
Thank you