ProfKadaikoduViswambharanFoundation

പ്രശസ്ത കാഥികനും, കവിയും, എഴുത്തുകാരനും, മാതൃകാ അധ്യാപകനുമായിരുന്ന പ്രൊഫസർ. കടയ്‌ക്കോട് വിശ്വംഭരന്റെ സ്മരണാർദ്ധം, കഥാപ്രസംഗ കലയുടെ പ്രചാരണത്തിനും, ഉന്നമനത്തിനും, അദ്ദേഹത്തിന്റെ സാഹിത്യ-കലാ രംഗത്തെ സംഭാവനകൾ വരും തലമുറക്കും, വിജ്ഞാനകുതുകികൾക്കും ഉപയോഗപ്രദമാംവിധം കാത്തുസൂക്ഷിക്കുന്നതിനും പ്രചാരത്തിൽ വരുത്തുന്നതിനും ലക്ഷ്യമിട്ട്, പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ, കുടുംബാംഗങ്ങങ്ങളുടെയും, മറ്റു വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളുടെയും മേൽനോട്ടത്തിൽ സ്ഥാപിതമായതാണ് പ്രൊഫ. കടയ്‌ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ.