Kuttikkattu Devi Temple കുറ്റികാട്ട് ദേവി ക്ഷേത്രം

അമ്മേ നാരായണ..ദേവി നാരായണ!!

കോട്ടയം പട്ടണത്തിന്‌ തെക്കുകിഴക്കുഭാഗത്തായി മൂലവട്ടം കരയില്‍ കുടികൊള്ളുന്ന ആശ്രിത വത്സലയായ തന്റെ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന ഉഗ്രശക്തി സ്വരൂപിണി.
കയ്യില്‍ ത്രിശൂലവും ശംഖ ചക്രങ്ങളും മാറില്‍ കപാലമാലയും മുടിയില്‍ ചന്ദ്രക്കലയും ചൂടി ശത്രുസംഹാരമൂര്‍ത്തിയായി, അര്‍ത്ഥിപ്പവര്‍ക്ക്‌ അഭയ-വരദായിനിയായി ഈരെഴു ലോകവും നിറഞ്ഞു വിളങ്ങുന്ന ചൈതന്യമായി, ദേശാധിപതിയായി കുടികൊള്ളുന്ന ജഗദീശ്വരി,
"കുറ്റിക്കാട്ട്‌ ദേവീക്ഷേത്രത്തില്‍ വാണരുളുന്ന ശ്രീ ഭദ്രകാളി" - ഭക്ത ജനസഹസ്രങ്ങളുടെ കുറ്റിക്കാട്ട്‌ അമ്മ...

കോട്ടയം കോടിമത, മണിപ്പുഴ കവലയിൽ നിന്നും ഇടത്തോട്ടുള്ള റോഡ് മാർഗം ദിവാൻകവലയിൽ എത്തി വീണ്ടുമല്പം ഇടത്തോട്ട് സഞ്ചരിച്ചാൽ ക്ഷേത്ര സന്നിധിയിലോട്ടുള്ള വഴിയിൽ എത്തിച്ചേരും.

ക്ഷേത്രവുമായി 0481 - 2342007 എന്ന നമ്പറിൽ ബന്ധപെടുവാൻ സാധിക്കും.