St Don Bosco Church North Paravur

വടക്കൻ പറവൂർ വിശുദ്ധ ഡോൺബോസ്കോ ദേവാലയം കോട്ടപ്പുറം രൂപതയുടെ ഭാഗമാണ്. 19 യൂണിറ്റുകളിലായി, 600 കുടുംബങ്ങൾ ഇടവകയിൽ ഉണ്ട്. പാരിഷ് കൗൺസിലും മതബോധന യൂണിറ്റും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇടവകയിൽ എല്ലാ ഭക്ത സംഘടനകളും മറ്റു കൂട്ടായ്മകളും വളരെ സജീവമാണ്. വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയം, തിരുഹൃദയ നൊവേനയ്ക്ക് പ്രസിദ്ധമാണ്. എല്ലാ വെള്ളിയാഴ്ചകളിലും പ്രത്യേക ശുശ്രൂഷകൾ ഉള്ള ദേവാലയം തിരുഹൃദയ സന്നിധി എന്ന പേരിലും അറിയപ്പെടുന്നു.