Joyce Meyer Ministries Malayalam

യൂ ട്യൂബ് ചാനലിലേക്ക് മലയാളം സ്വാഗതം. ലോകത്തിലെ പ്രമുഖയായ ഒരു വചനാദ്ധ്യാപികയും എഴുത്തുകാരിയുമാണ് ജോയ്‌സ് മെയർ. അവരുടെ ശുശ്രൂഷകളിലൂടെ മനസ്സ്, വായ്, സ്വഭാവം, മനോഭാവം എന്നിവയെ പ്രധാനമായും ഊന്നിക്കൊണ്ടുള്ള വിവിധ കാര്യങ്ങൾ അവർ പഠിപ്പിക്കുന്നു. നിഷ്പക്ഷമായ ആശയവിനിമയശൈലിയിലൂടെ, സ്വാനുഭവങ്ങൾ അവർ പ്രായോഗികമായി തുറന്ന് അവതരിപ്പിക്കുന്നു. അങ്ങനെ, അവർ പഠിച്ച കാര്യങ്ങൾ ശ്രോതാക്കൾക്ക് ജീവിതത്തിൽ പ്രായോഗികമാക്കാൻ കഴിയുന്നു.

ജോയ്‌സിന്റെ ടെലിവിഷൻ, റേഡിയോ പരിപാടിയായ 'പ്രതിദിനജീവിതം ആസ്വദിക്കുക 'ലോകവ്യാപകമായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. വേദനിക്കുന്നവരോടുള്ള ജോയ്‌സിന്റെ അനുകമ്പയാണ് 'പ്രത്യാശാഹസ്തം '(Hand of Hope). ഇതു ജോയ്‌സ് മെയർ ശുശ്രൂഷകളുടെ ഒരു പ്രധാനഭാഗമാണ്(missions arm).