KEFA TV

മലയാള ക്രൈസ്തവ മാധ്യമ രംഗത്ത്‌ പുത്തന്‍ വിപ്ലവവുമായി ക്രൈസ്തവ എഴുത്തുപുരയുടെ വെബ്സൈറ്റ് www.KraisthavaEzhuthupura.com 2014 ജൂണ്‍ 1 ന് ക്രൈസ്തവ കൈരളിക്കായി സമര്‍പ്പിച്ചു. ചുരുങ്ങിയ നാളുകള്‍ കൊണ്ട് എഴുത്തിന്‍റെ ലോകത്ത് വേറിട്ട ശബ്ദവുമായി മാറിക്കഴിഞ്ഞ ക്രൈസ്തവ എഴുത്തുപുര ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, കാര്‍ടൂണുകള്‍, ചിന്തകള്‍ എന്നിവ കോര്‍ത്തിണക്കിയ ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ്. 2015 ജനുവരി മുതല്‍ ക്രൈസ്തവ എഴുത്തുപുര പത്രം പ്രസിദ്ധീകരണം ആരംഭിച്ചു. മലയാള ക്രൈസ്തവ സാഹിത്യ രംഗത്ത് ഇതംപ്രദമായ ഒരു സംരംഭമാണ് ‘ക്രൈസ്തവ എഴുത്തുപുര’. നിലവില്‍ ഉള്ള മറ്റു വെബ്സൈറ്റുകളെ അപേക്ഷിച്ച് എടുത്തു പറയേണ്ടുന്ന ഒരു പ്രത്യേകത ഇവിടെ വായനക്കാര്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നു എന്നതാണ്.