Kanjoor ആചാര വെടിക്കെട്ട് 2024 -പത്താം തിരുഃ ഉത്സവം |കിഴക്കേക്കര
Автор: Amith Krishna
Загружено: 2024-01-14
Просмотров: 312
Kanjoor Sri Durga Devi Temple |പത്താം തിരുഃഉത്സവം 2024| വെടിക്കെട്ട് |കിഴക്കേക്കര 🙏
കോലത്തിന്റെ ഐതിഹ്യപ്പെരുമ ഭദ്രകാളിയുമായി ബന്ധപ്പെട്ടതാണ്.
ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി സമ്പാദിച്ച വരബലത്താൽ ദാരികാസുരൻ ത്രിലോകങ്ങളിലും ഭീതിപരത്തി. ശല്യം സഹിക്കവയ്യാതെ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും നേതൃത്വത്തിൽ ദേവൻമാർ ഭഗവാൻ പരമശിവനെ അഭയം പ്രാപിച്ചു, ദാരികനെ പരാജയപ്പെടുത്താൻ സ്ത്രീകൾക്കുമാത്രമേ സാധിക്കൂ എന്നറിയാവുന്ന മഹാദേവൻ കാളിയെ പോരിന് അയച്ചു. പാതാളലോകത്തു ചെന്ന് ദാരികനോട് ഏറ്റുമുട്ടിയ കാളി അസുരനെ നിഗ്രഹിച്ചു, തലയറുത്ത് രക്താഭിഷേകം നടത്തി. കോപമടക്കാനാകാതെ താണ്ഡവമാടിയ കാളി കൈലാസത്തിലെത്തിയിട്ടും ശാന്തയായില്ല.
ഭദ്രകാളിയുടെ കോപമടക്കി ദേവിയെ സന്തുഷ്ടയാക്കാനുള്ള ഒരു ഉപായമായിട്ടാണ് മഹാദേവൻ സുബ്രഹ്മണ്യനോട് പച്ചപ്പാളയിൽ പക്ഷികളുടെയും മാടൻ, യക്ഷി തുടങ്ങിയവയുടെയും രൂപങ്ങൾ വരയ്ക്കുവാൻ ആവശ്യപ്പെട്ടത്. ഗണപതിയും നന്ദികേശൻ, രുരു, കുണ്ഡോദരൻ തുടങ്ങിയ ഭൂതഗണങ്ങളും ഈ രൂപങ്ങൾ തലയിലേറ്റിയും ശരീരത്തിൽ ധരിച്ചും നൃത്തച്ചുവടുകൾ വച്ചു. ഇതുകൊണ്ടും കോപം പൂർണമായും മാറാതെ വന്നപ്പോഴാണ് സുബ്രഹ്മണ്യൻ ദേവിയുടെതന്നെ രൂപം ഭൈരവിക്കൊലമായി വരച്ചത്. ഇതുകണ്ട് ശാന്തയായ ദേവി പ്രസന്നവതിയായിത്തീർന്നു. ഇന്നും ദേവിയുടെതായ കാവുകളിലോ ക്ഷേത്രങ്ങളിലോ മാത്രമേ കോലം അഥവാ പടയണി അരങ്ങേറുന്നുള്ളു.
കോലത്തിന്റെ രണ്ടോ മൂന്നോ ദിവസം മുൻപേ അതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. കോലം തയാറാക്കാൻ വേണ്ട വസ്തുക്കളൊക്കെ നാട്ടുകാർതന്നെ ശേഖരിക്കുന്നു. മുഴുവൻ നാടിന്റെയും സഹകരണമുണ്ടാകും ഇതിനൊക്കെ. നമ്മുടെ പറമ്പുകളിൽ എന്നും സുലഭമായിരുന്ന സാധനങ്ങൾതന്നെയാണ് ഉപയോഗിക്കുന്നത്. പരമ്പരാഗതമായ രീതിയിൽതന്നെയാണ് ഇന്നും പടേനിക്കോലങ്ങൾ തയാറാക്കുന്നത്. കോലം എഴുതി തയാറാക്കാൻ ഉപയോഗിക്കുന്നത് കമുകിൻ പാളയും പച്ചീർക്കിലും പ്ലാവിലയും കമുകിൻ വാരികളും കുരുത്തോലകളും വാഴനാരും തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കൾ മാത്രം. കോലങ്ങളെ ആകർഷകമാക്കുന്നത് പഞ്ചവർണങ്ങളുടെ മികച്ച ലയവിന്യാസമാണ്. ഇതിനുള്ള ചായങ്ങളൊക്കെയും ഇന്നും തികച്ചും പ്രകൃതിദത്ത വസ്തുക്കളിൽനിന്നുതന്നെ സൃഷ്ടിച്ചെടുക്കുന്നു. ചെങ്കല്ല് അരച്ചെടുക്കുന്ന ചുമലയും പച്ചമാവില വെയിലത്തു വാട്ടി വെണ്ണപ്പരുവത്തിൽ അരച്ചെടുക്കുന്ന കറുപ്പും മഞ്ഞൾ അരച്ചെടുക്കുന്ന മഞ്ഞയും കോലങ്ങൾക്ക് അഴകേറ്റുന്നു. പച്ചയും വെള്ളയുമാണ് മറ്റു രണ്ടു നിറങ്ങൾ. പച്ചപ്പാളയുടെ പുറത്തെ തൊലി ശ്രദ്ധയോടെ കനംകുറച്ച് ചീകി കളഞ്ഞ് എടുക്കുന്നതാണ് വെള്ളനിറം. പച്ചനിറം വേണ്ടിടത്ത് പാളയുടെ പുറന്തൊലി ചീകിക്കളയാതെ തന്നെ ഉപയോഗിക്കുന്നു.
🙏🙏അമ്മേ ശരണം ദേവീ ശരണം 🙏🙏
🙏🙏കാഞ്ഞൂർ വാഴും അമ്മേ ശരണം 🙏🙏
#temple #kerala
#temple #kanjoor #evoor #vetikulangara #devitemple #cheppad #harippad #temple #keralatemplefestival #keralatemplefestival #chettikulangaraamma #chettikulangarafestival #chettikulangaradevi
#kuthiyottam #kumbhabharani #kumbham #karthikadeepam #karthika #templesofkerala #templesofindia #kanjoor #kolam #thaipooyam #kavadi #thaipoosam #thaipoosam2023
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: