സംസ്ഥാന സിനിമ-കലാ സംവിധാന അവാർഡ് ജേതാവ് അജയൻചാലിശ്ശേരി ജി.എച്ച്.എസ്.എസ്.ബൂത്തിൽ വോട്ട് രേഖപ്പെടുത്തി
Автор: Jumi world
Загружено: 2025-12-11
Просмотров: 31
ചാലിശ്ശേരി:
പത്തോളം സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ കലാസംവിധായകനും,
പ്രസ്തുത സിനിമയുടെ കലാ-സംവിധാനത്തിലൂടെ സംസ്ഥാന അവാർഡ് ജേതാവുമായ ചാലിശ്ശേരി സ്വദേശി അജയൻ ചാലിശ്ശേരി പഞ്ചായത്ത് പതിനാലാം വാർഡ് ബൂത്തായ ചാലിശ്ശേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള സമ്മതിദാന അവകാശം വിനിയോഗിച്ചു
ദുൽഖർ സൽമാന്റെ പുതിയ ചിത്രം 'ഐ ആം ഗെയിം" എന്ന സിനിമയുടെ ലൊക്കേഷൻ എറണാകുളത്ത് നിന്നാണ് അജയൻ ചാലിശ്ശേരി വോട്ട് ചെയ്യാനെത്തിയത്
ഉച്ചയ്ക്ക് 12 ന് മാതാവ് മീനാക്ഷി,സഹധർമ്മിണി സബിത ,ഇളയ മകൻ യുവ എന്നിവരോടൊപ്പമാണ് അദ്ദേഹം പോളിങ് ബൂത്തിലെത്തിയത്.
തിരഞ്ഞെടുപ്പിൽ ഏത് വ്യക്തിയോ,പാർട്ടിയോ വിജയിക്കും എന്നതല്ല ആര് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും,തങ്ങൾ വിജയിച്ച മണ്ഡലത്തിൽ ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ ആ പ്രദേശത്തിനും നാട്ടുകാർക്കും ഉപകാരപ്രദമാകുന്ന പ്രവർത്തികൾ ചെയ്യുവാൻ കഴിയുമാറാകട്ടെയെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
"ചാലിശ്ശേരി വാർത്തകൾ" ഗ്രൂപ്പിൽ അംഗമാകാൻ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...
https://chat.whatsapp.com/C4F8EleYQeM...
#chalissery
#viralvideo
#viral
#video
#5ksubcribers
#jumiworld
#cinima
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: