ചാക്യാർ കൂത്തിലൂടെ ചിരിവസന്തം പടർത്തി വായനവാരാഘോഷം
Автор: Carmel News Chalakudy
Загружено: 2025-06-19
Просмотров: 303
2025-26 അധ്യയന വർഷത്തെ കാർമ്മൽ സ്കൂളിൻ്റെ
വായന വാരാഘോഷങ്ങൾക്ക് 19-6-25ൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അതിഗംഭീരമായി തുടക്കം കുറിച്ചു.
വിദ്യാർത്ഥികളിലും അധ്യാപകരിലും വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവും ആസ്വാദശീലവും വളർത്തുക എന്ന ലക്ഷ്യബോധത്തോടെ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പ്രശസ്ത മിമിക്രി കലാകാരനും അവതാരകനുമായ ശ്രീ. പ്രദീപ് പൂലാനി മുഖ്യാതിഥിയായി.
ബഹുമാന്യനായ പ്രിൻസിപ്പാൾ ഫാദർ ജോസ് താണിക്കൽ CMI കുട്ടികൾക്ക് വായന ദിന സന്ദേശം നൽകി. ‘ചാക്യാർ കൂത്ത് എന്ന സാമ്പ്രദായിക കലാരൂപത്തെ അനുകരിച്ച് ശ്രീ പ്രദീപ് പൂലാനി വായനയുടെ ആവശ്യകതയും സാമൂഹിക പ്രസക്തിയും ഹാസ്യരസപ്പൂർണ്ണമായി അവതരിപ്പിച്ചു. ശ്രവ്യ - ദൃശ്യ സവിശേഷതകൾ കൊണ്ട് സമ്പന്നമായ ഈ അവതരണം വിദ്യാർത്ഥികളിൽ വായനശീലം ഉണർത്തുന്നതിന് പ്രചോദനമായിത്തീരും എന്നത് സംശയാതിതമാണ്. ഈ ചടങ്ങിൽ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ബഹുമാന്യനായ ഫാദർ ജെയിംസ് ഷെൽബി ആലപ്പാട്ട് CMI, അക്കാദിക് അഡ്മിനിസ്ട്രേറ്റർ ശ്രീമതി റോസ് മോൾ ആൻ്റോ എന്നിവർ സന്നിഹിതരായി.
‘
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: