കത്തുന്ന മല| Fire Mountain| Yanar Dag| Baku| Azerbaijan| Black goose Grills
Автор: Journeyist
Загружено: 2024-11-28
Просмотров: 68252
യാനർദാഗ് (Yanardag) അഥവാ “തീ പർവ്വതം” എന്നത് അസർബൈജാനിലെ അബ്ഷെറോൺ ഉപദ്വീപിൽ, ബാക്കുവിന് സമീപം സ്ഥിതിചെയ്യുന്ന ഒരു അത്ഭുതപ്രകൃതിദൃശ്യമാണ്. “യാനർദാഗ്” എന്നത് അസർബൈജാനി ഭാഷയിൽ “തീ മല” എന്നാണ് അർത്ഥം.
ഇവിടെ ഭൂമിയിൽ നിന്ന് സ്വാഭാവികമായി പുറന്തള്ളുന്ന പ്രകൃതിവാതകം സ്ഥിരമായി കത്തിക്കൊണ്ടിരിക്കുന്നു. ഈ തീ നിരന്തരമായി കത്തുന്നത് നൂറ്റാണ്ടുകളായി, മഴയോ കാറ്റോ വന്നാലും അണയാത്തതായാണ് പറയപ്പെടുന്നത്. തീയുടെ ഉയരം ചിലപ്പോൾ മൂന്ന് മീറ്റർ വരെ ഉയരാറുണ്ട്.
യാനർദാഗ് അസർബൈജാന്റെ “Land of Fire” (തീയുടെ നാട്) എന്ന പേരിനെ അടയാളപെടുത്തുന്നു. പുരാതനകാലത്ത് സൊറോസ്ട്രിയൻ മതാനുയായികൾ ഈ സ്ഥലത്തെ പരിശുദ്ധമായ തീക്ഷേത്രമായി ആരാധിച്ചിരുന്നു.
ഇന്ന് യാനർദാഗ് ഒരു പ്രശസ്ത വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് . രാത്രി സമയത്ത് കുന്നിൻ ചരിവിൽ കത്തുന്ന തീയുടെ കാഴ്ച അസർബൈജാനിലെ പ്രകൃതിഅദ്ഭുതങ്ങളിൽ ഒന്നായി ലോകമെമ്പാടും പ്രശസ്തമാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: