സന്തോഷത്തിന്റെ ദിവ്യരഹസ്യം | 27th December Japamala Santhoshathinte Rahasyangal
Автор: VachanamTV
Загружено: 2025-12-27
Просмотров: 3309
27th December 2025 | പരിശുദ്ധ അമ്മയുടെ ജപമാല
( സന്തോഷത്തിന്റെ ദിവ്യ രഹസ്യം ) (തിങ്കൾ ,ശനി )
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര, കർത്താവേ, നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങയുടെ സന്നിധിയിൽ ജപം ചെയ്യുവാൻ യോഗ്യതയില്ലാത്തവരായിരിക്കുന്നു. വെങ്കിലും നിന്റെ അതിരില്ലാത്ത ദയയിൽ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അബത്തിമൂന്നു മണി ജപം ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ നീ സഹായിക്കണമേ.
വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോ മിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്നു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു; സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതു ഭാഗത്ത് ഇരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
(1 സ്വർഗ്ഗ)
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി തീരുന്നതിന് അങ്ങയുടെ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
(1 നന്മ)
പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങയുടെ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
(1 നന്മ)
പരിശുദ്ധാത്മാവായ ദൈവത്തിന്റെ എത്രയും പ്രിയമുള്ള വധുവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായി അങ്ങയുടെ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
(1 നന്മ, 1 ത്രിത്വ)
സന്തോഷ രഹസ്യങ്ങൾ (തിങ്കൾ, ശനി)
1. ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാ മറിയത്തിന് ഈശോയുടെ ജനനത്തെക്കുറിച്ചുള്ള മംഗളവാർത്ത അറിയിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
മാതാവേ, അങ്ങ് ദൈവതിരുമനസ്സിനു കീഴ്വഴങ്ങിയതുപോലെ, ഞങ്ങളും ദൈവതിരുമനസ്സു നിറവേറ്റുവാൻ സഹായിക്കണമേ.
(1 സ്വർഗ്ഗ, 10 നന്മ, 1 ത്രിത്വ)
ഓ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും, വിശേഷാൽ അങ്ങയുടെ കരുണ കൂടുതൽ ആവശ്യമുള്ള ആത്മാക്കളെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ.
2. ഏലീശ്വാമ്മ ഗർഭിണിയായ വാർത്ത കേട്ടപ്പോൾ, പരിശുദ്ധ കന്യകാമറിയം അവരെ സന്ദർശിച്ച് മൂന്ന് മാസം ശുശ്രൂഷ ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
മാതാവേ, മറ്റുള്ളവരെ സഹായിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
(1 സ്വർഗ്ഗ, 10 നന്മ, 1 ത്രിത്വ)
3. പരിശുദ്ധ കന്യകാമറിയം, തന്റെ ദിവ്യകുമാരനെ ബെത്‌ലഹേം നഗരത്തിൽ കാലികളുടെ സങ്കേതമായിരുന്ന ഗുഹയിൽ പാതിരായ്ക്ക് പ്രസവിച്ച് പുല്തൊട്ടിയിൽ കിടത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
മാതാവേ, ക്ലേശങ്ങളും സൗകര്യക്കുറവുകളും ക്ഷമയോടെ സ്വീകരിക്കാൻ ഞങ്ങളെ സഹായിക്കണമേ.
(1 സ്വർഗ്ഗ, 10 നന്മ, 1 ത്രിത്വ)
4. പരിശുദ്ധ ദൈവമാതാവ് നാല്പതാം ദിവസം ഉണ്ണീശോയെ ദേവാലയത്തിൽ ശിമയോന്റെ കരങ്ങളിൽ സമർപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
മാതാവേ, ഞങ്ങൾക്ക് ലഭിച്ച എല്ലാ ദാനങ്ങളും ദൈവത്തിന് സമർപ്പിച്ചു ജീവിക്കുവാൻ സഹായിക്കണമേ.
(1 സ്വർഗ്ഗ, 10 നന്മ, 1 ത്രിത്വ)
5. പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരനെ മൂന്നാം ദിവസം ദേവാലയത്തിൽ കണ്ടെത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
മാതാവേ, ഈശോയിലേക്ക് അടുക്കുവാനും ഈശോയിൽ നിന്ന് അകറ്റുന്നവയെ വർജ്ജിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
(1 സ്വർഗ്ഗ, 10 നന്മ, 1 ത്രിത്വ)
#joyfulmysteries #holyrosary #malayalamprayer #malayalamrosary #prayermalayalam #holymary #jesus #christianprayer #joyfulmysteriesmalayalam #joyfulmysteriesoftherosary #joyfulmysteriesmalayaalm
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 / @vachanamtv
✅ Instagram ഫോളോ ചെയ്യൂ 👇
📸 / vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 / vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx...
✅ LIVE TV കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇
📺 https://bit.ly/vachanamtvsd
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
Welcome to Vachanam TV, where faith meets daily inspiration. Dive deep into the timeless wisdom of the Bible as we explore passages, share uplifting messages, and embark on a journey of spiritual growth together. Join our community of believers as we seek to strengthen our relationship with God, find hope in His promises, and cultivate a life of purpose and meaning. Let our devotionals serve as a guiding light in your walk of faith, encouraging you to live out your Christian values and experience the transformative power of God's love."
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: