THARAHARAM KODUNGALLUR AMMA DEVOTIONAL SONG|LATEST KODUNGALLUR DEVI SONG
Автор: Murukadas Chandran
Загружено: 2025-03-30
Просмотров: 2591
THARAHARAM KODUNGALLUR AMMA DEVOTIONAL SONG
Album : THARAHARAM KODUNGALLUR AMMA DEVOTIONAL SONG
Music Lyric Santhosh Eacharath
Singing: Murukadas Chandran
BGM, Mix & Mastering : Ananthu Eacharath
Voice:Boss studio Kodungallur,Sri Movies Visual Media
Camera:Rajesh Ramachandran Kozhikkodu
Editing:Sreeraj Kadakkal
Direction:Murukadas chandran
Special thanks : Kannan Nediyirippil,Rekha Kannan,Bhoopesh Vattalil
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ എറണാകുളവുമായി അതിർത്തി പങ്കിടുന്ന, അതിപുരാതനമായ ഒരുപാട് ക്ഷേത്രങ്ങളും, പള്ളികളും കാണപ്പെടുന്ന പ്രദേശമാണ് മുസിരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ. നാനാജാതി മതസ്ഥരും മതേതരത്വത്തോടെ, സമാധാനത്തോടെ, സൗഹൃദത്തോടെ ജീവിക്കുന്ന മനോഹരമായ നാട് കൂടിയാണ് ചരിത്രത്തിലെ തുറമുഖ നഗരമായ കൊടുങ്ങല്ലൂർ.
ഹിന്ദുമതത്തിലെ എല്ലാ ജാതിവിഭാഗക്കാർക്കും ഊരായ്മ അവകാശം ഉള്ളതാണ് കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രം. കൊടുങ്ങല്ലൂർ ഭരണി, കൊടുങ്ങല്ലൂർ താലപ്പൊലി എന്നിവയാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ.തലമുറകളായി കൈമാറി വന്ന ഐതിഹ്യം അനുസരിച്ച് കൊടുങ്ങല്ലൂർ അമ്പലത്തിന്റെ ചരിത്രം ഇങ്ങനെയാണ്. പരശുരാമൻ കേരളം സൃഷ്ടിച്ചതിന് ശേഷം ദാരികൻ എന്ന അസുരൻ അദ്ദേഹത്തെ ഉപദ്രവിക്കാൻ തുടങ്ങി. സഹികെട്ട പരശുരാമൻ ദാരികനെ വധിക്കാൻ സഹായത്തിനായി ശിവഭഗവാനെ പ്രാർത്ഥിച്ചു. ശിവഭഗവാന്റെ നിർദ്ദേശപ്രകാരം പരശുരാമൻ ശ്രീകോവിൽ നിർമിക്കുകയും ശക്തിദേവിയായ ഭഗവതിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പ്രതിഷ്ഠ പരാശക്തി തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ദാരികൻ എന്ന അസുരനെ വധിച്ചത് ശിവഭഗവാന്റെ തൃക്കണ്ണിൽ നിന്നും ജന്മമെടുത്ത ഭദ്രകാളിയാണ്.
മറ്റൊരു ഐതിഹ്യം നിലനിൽക്കുന്നത് ഇങ്ങനെയാണ്. ക്ഷേത്രത്തിന്റെ തുടക്കം പുരാതന കാലത്താണ്. സംഘ കാലഘട്ടത്തിലെ കണ്ണകിയുടെ സ്മരണയ്‌ക്കായാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. സംഘ ജനതയുടെ ഓർമ്മക്കായി താലപ്പൊലി ദിവസങ്ങളിൽ അമ്പലത്തിൽ സംഘം കളി നടക്കുന്നുണ്ട് (41 മനയിലെ ചാത്തിരി നമ്പൂതിരിമാർ). കുലശേഖര രാജവംശത്തിന്റെ ഭരണകാലത്ത് തിരുവഞ്ചിക്കുളത്തിന്റെ തലസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട ഭാഗവുമായിരുന്നു കൊടും കാളിയൂർ. കൊടും കാളിയൂർ എന്നത് പിന്നീട് ലോപിച്ച് ലോപിച്ച് കൊടുങ്ങല്ലൂർ എന്നായി മാറി. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ് കണ്ണകിയെ ഇപ്പോൾ നിലനിൽക്കുന്ന അമ്പലത്തിൽ നിന്നും ഒരു ഫർലോങ് തെക്കുഭാഗത്ത് മാറി, വനദുർഗ്ഗയായിരിക്കുന്ന കണ്ണകിയെ ആയിരം കുടം കള്ളും ആയിരം കോഴികളെയും ബലികൊടുത്ത് ശാക്തേയ പൂജ നടത്തി കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമാണം നടത്തിയത്. ഭഗവതിയുടെ ശക്തിയെ പരിഗണിച്ച് ഇപ്പോൾ ഇരിക്കുന്ന (ശിവക്ഷേത്രം) അമ്പലത്തിലേക്ക് ശിവഭഗവാന്റെ തെക്കുഭാഗത്ത് വടക്കോട്ടും (പരാശക്തി) പടിഞ്ഞാറോട്ടും (ഭദ്രകാളി) ആയി പ്രതിഷ്ഠിച്ചു.1800 വർഷങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂരിൽ കണ്ണകി പ്രതിഷ്ഠ നടന്നതായി പറയുന്നു. ചേരൻ ചെങ്കുട്ടുവൻ സ്ഥാപിച്ച പ്രതിഷ്ഠക്ക് ഒറ്റമുല ആയിരുന്നു എന്നാണ് സാഹിത്യ പരാമർശം. അതുകൊണ്ട് തന്നെ കൊടുങ്ങല്ലൂർ ഭഗവതിക്ക് ഒറ്റമുലച്ചി എന്ന പേരും കൂടിയുണ്ട്. എന്നാൽ ഇന്ന് വസൂരിമാലയ്‌ക്ക് മാത്രമേ ഈ പറയുന്ന ആകാരസാമ്യം കാണാൻ സാധിക്കുകയുള്ളൂ.വിശ്വാസപ്രകാരം മോഹങ്ങളുടെ പൂർത്തീകരണത്തിനായി ഇവിടെ കോഴികളെ ബലികൊടുത്തിരുന്നു. ചില സാമൂഹ്യ പരിഷ്കർത്താക്കളുടെ ഇടപെടലിനെ തുടർന്ന് കേരളസർക്കാർ മൃഗങ്ങളെ ബലി കൊടുക്കുന്നത് നിരോധിച്ചു. നിലവിൽ കോഴിക്കല്ലിൽ ചുവന്ന നിറത്തിലുള്ള പട്ട് വിരിച്ച് പൂവൻകോഴിയെ സമർപ്പിക്കുന്നു. ആദി ശങ്കരൻ സ്ഥാപിച്ച അഞ്ച് ശ്രീ ചക്രങ്ങൾ ദേവതയുടെ ശക്തികളുടെ പ്രധാന ഉറവിടമാണെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീചക്രം അമ്പലത്തിൽ ശ്രീകോവിലിന്റെ കിഴക്ക് വശത്ത് പൊന്നൂഞ്ഞാലിലായാണ് ഇരുത്തിയിരിക്കുന്നത്. എല്ലാദിവസവും ഇവിടെ നിന്ന് ചൈതന്യം വിഗ്രഹത്തിലേക്ക് ആവാഹിച്ച് പൂജ നടന്നുപോരുന്നു. ചേരൻ ചെങ്കുട്ടുവൻ ആണ് കൊടുങ്ങല്ലൂരിൽ ജൈനമതം പ്രചരിപ്പിച്ചത്. അശോകചക്രവർത്തിയുടെ കാലത്ത് ബുദ്ധമതത്തിന് പ്രചാരം ലഭിക്കുകയും കൊടുങ്ങല്ലൂർ ക്ഷേത്രം ബൗദ്ധകേന്ദ്രമായി മാറുകയും ചെയ്തു. ബൗദ്ധരെ ഓടിക്കുവാൻ വേണ്ടിയാണ് ക്ഷേത്രത്തിൽ കോഴിബലിയും ഭരണിപ്പാട്ടും ആരംഭിച്ചതെന്ന വാദത്തിൽ കഴമ്പുണ്ടെന്ന് ചരിത്രകാരനായ പി.കെ.ഗോപാലകൃഷ്ണൻ വിശ്വസിക്കുന്നു.കൊടുങ്ങല്ലൂരിൽ നിരവധി ക്ഷേത്രങ്ങൾ ഉണ്ട്. അവയിൽ ഭൂരിഭാഗവും ശിവക്ഷേത്രങ്ങൾ തന്നെയാണ്.
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ഭദ്രകാളിയുടെ മൂലാകേന്ദ്രമായി കരുതപ്പെടുന്ന ഇത് "ലോകാംബിക ക്ഷേത്രം" എന്നും അറിയപ്പെടുന്നു. കേരളത്തിൽ ആദ്യമായി "ആദിപരാശക്തിയെ" കാളീരൂപത്തിൽ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. കേരളത്തിലെ മറ്റ് 64 കാളീക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. കൊടുങ്ങല്ലൂരമ്മ എന്ന പേരിൽ ഇവിടുത്തെ ദ്രാവിഡ ഭഗവതിയായ ഭദ്രകാളി അഥവാ മഹാകാളി കേരളത്തിൽ പ്രസിദ്ധയാണ്. വടക്കോട്ട് ദർശനം.
അടികൾ എന്ന സമുദായക്കാരാണ് ഇവിടുത്തെ പൂജാരിമാർ. ശാക്തേയസങ്കല്പത്തിലുള്ള പൂജകളാണ് ഇക്കൂട്ടർ നടത്തുന്നത്. കുന്നത്ത്, മഠത്തിൽ, നീലത്ത് എന്നീ അടികൾ കുടുംബക്കാർക്കാണ് പരമ്പരാഗതമായി പൂജാധികാരം.
ഐതിഹ്യങ്ങൾ
കേരളത്തിൽ ആദിപരാശക്തിയായ "ഭദ്രകാളിയെ (മഹാകാളി) ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് കൊടുങ്ങല്ലൂർ എന്നു പറയപ്പെടുന്നു. ഇതിന് വേണ്ടി വളരെയധികം താന്ത്രിക വിദ്യകൾ പ്രയോഗിക്കപ്പെട്ടതായി പറയുന്നു.
കേരളത്തിൽ ഇന്ന് കാണുന്ന പല ഭഗവതീ ക്ഷേത്രങ്ങളും കുറുംബക്കാവുകളും ഇവിടുന്നു ആവാഹിച്ചു കൊണ്ട് പോയി പ്രതിഷ്ഠിച്ചതാനെന്ന് പറയപ്പെടുന്നു.
പരശുരാമൻ പ്രതിഷ്ഠിച്ച നാല് ദേവിമാരിൽ "ലോകാംബികയെന്നാണ്" കൊടുങ്ങല്ലൂരമ്മ അറിയപ്പെടുന്നത്. കേരളത്തെ മഹാമാരികളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കാൻ ആണ് ഭഗവതിയെ പ്രതിഷ്ഠിച്ചത് എന്നാണ് സങ്കല്പം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: