എം.ടി, വായനയുടെ മഞ്ഞുപുതപ്പ് | M. T. Vasudevan Nair | എം.ടി. വാസുദേവൻ നായർ | T Sreejith
Автор: truecopythink
Загружено: 2025-12-25
Просмотров: 243
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി.യുടെ വിയോഗത്തിന് ഒരാണ്ട്…
‘കാലവും’ ‘മഞ്ഞും’ ‘നാലുകെട്ടും’ ‘അസുരവിത്തും’ ‘രണ്ടാമൂഴവും’ കൊണ്ട്, സ്വാതന്ത്ര്യാനന്തര മലയാള സാഹിത്യത്തെ ദീപ്തമാക്കിയ, തകഴിക്കും കേശവദേവിനും ഉറൂബിനും പൊറ്റെക്കാടിനും കാരൂരിനും ബഷീറിനും ശേഷം, മലയാളത്തിന്റെ ഭാഷാ സാഹിത്യത്തെ ജീവിപ്പിച്ചു നിർത്തിയ കഥാകാരൻ. മലയാള ഗദ്യസാഹിത്യത്തിന്റെ ക്ലാസിക്കൽ രചനകൾക്കും, ‘മുകുന്ദൻ-സക്കറിയ കുഞ്ഞബ്ദുള്ള-വിജയൻ കാക്കനാടൻ’ ആധുനികർക്കും തമ്മിൽ, ഇടനിലയായി നിന്ന എഴുത്തിന്റെ വിസ്മയം. ദേശത്തോടും രൂപം കൊണ്ട മണ്ണിനോടും സ്വയം സംസാരിക്കുന്ന കഥകൾ അദ്ദേഹം നമുക്ക് തന്നു. തനിക്ക് കിട്ടാതെ പോയ സ്നേഹം, ധനം, പുസ്തകം, പരിഗണന ഇവയുടെ വേദന ആരോടെന്നില്ലാത്ത പകയുടെ ധർമ്മസങ്കടങ്ങൾ അക്കാലത്തെ വായനക്കാർ എം.ടിയുടെ കഥകളിൽ കണ്ടെത്തി. ഒരു എഴുത്തുകാരന്റെ കഥ തങ്ങളുടെ ആത്മകഥയായി അന്നത്തെ വായനക്കാർ വായിച്ചെടുത്തു. പലരും എം.ടി-യുടെ കഥാനായകരായി കഥാനായികമാരായി ജീവിച്ചു.
Malayalam legendary writer MT Vasudevan Nair's first death anniversary. A memoir video which explains his literary, cinema and political journeys. By T Sreejith.
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: