പക്ഷിയുടെ മണം | കഥ | മാധവിക്കുട്ടി
Автор: Thulasidas Parameswaran
Загружено: 2021-06-15
Просмотров: 1134
മാധവിക്കുട്ടി കമലാ ദാസായി ഭാഷയുടെ അതിരുകള്‍ ഭേദിച്ചു. ആമിയായി അടുപ്പമുള്ളവരുടെ മനസില്‍ കൂടുകൂട്ടി. കമലാ സുരയ്യയായി മലയാളികളെ ഞെട്ടിച്ചു. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ, സ്‌നേഹം കവിതയാക്കിയ, കവിത ജീവിതമാക്കിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയായിരുന്നു കമലാ സുരയ്യ.
ഇംഗ്ലിഷ് ഭാഷയിലെഴുതുന്ന ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ കവയിത്രി കമലാ ദാസാണെന്ന് അയ്യപ്പപ്പണിക്കര്‍. സമ്മര്‍ ഇന്‍ കല്‍ക്കത്ത(കല്‍ക്കത്തയിലെ വേനല്‍), ദി ഓള്‍ഡ് പ്ലേ ഹൗസ് ആന്‍ഡ് അദര്‍ പോയംസ് (പുരാതന നാടകശാലയും ഇതര കവിതകളും), ദി ഡി സെന്റ്‌സ് (പിന്‍ഗാമികള്‍,കലക്ടഡ് പോയംസ് (തിരഞ്ഞെടുത്ത കവിതകള്‍), ഓണ്‍ലി ദി സോള്‍ നോസ് ഹൗ ടു സിങ് എന്നിവയാണ് അവരുടെ ഇംഗ്ലിഷ് കവിതാ സമാഹാരങ്ങള്‍. സാംസ്‌കാരികവും ഭാഷാ ശാസ്ത്രപരവുമായ അപകോളനീകരണത്തെ അവ അടയാളപ്പെടുത്തുന്നു. സാമ്രാജ്യത്വ കാവ്യശീലങ്ങളുടെ നെടുനായകത്വത്തില്‍ നിന്നും കവിതയെ വിമോചിപ്പിക്കുന്നു. കാലാകാലമായുള്ള പുരുഷ മേല്‍ക്കോയ്മയില്‍ നിന്നും സ്ത്രീയുടെ വികാരങ്ങളെ സ്വതന്ത്രമാക്കുന്നു. അവരുടെ രചനകളിലെ സാങ്കേതിക ‘ന്യൂനതകള്‍’ പോലും ഈയൊരര്‍ഥത്തില്‍ ന്യായീകരിക്കപ്പെടുന്നുണ്ട്. കമലാ ദാസിന്റെ കവിതകളുടെ സവിശേഷതകളെ ഒരു പഠനത്തില്‍ അയ്യപ്പപ്പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഭാവിയുമായി മോതിരം കൈമാറുന്നവരാണ് എഴുത്തുകാര്‍’ എന്ന് സുരയ്യ. നമ്മുടെ മലയാളത്തിന്റെ ചെറിയ അതിരുകള്‍ ഭേദിച്ച് വിശ്വസാഹിത്യത്തിലേക്കു പ്രവേശിക്കാനര്‍ഹതയുള്ള ഇവരുടെ രചനകള്‍ ഭാവിയിലും വിലയിരുത്തപ്പെടുകതന്നെ ചെയ്യും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: