Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ഇവിടെ വന്ന് നുണ പറഞ്ഞാൽ ഇതാണ് അവസ്ഥ 😳😳

Автор: Vajid Saqafi

Загружено: 2020-06-05

Просмотров: 22975

Описание:

എന്നാ നമുക്ക് കൊടിഞ്ഞി പള്ളിയില്‍ സത്യത്തിന് വെക്കാം’. കുടുംബപരവും മറ്റുമുള്ള തീര്‍പ്പാകാത്ത പലതര്‍ക്കങ്ങള്‍ക്കും അവസാനം ആളുകള്‍ പറയുന്ന വാക്കാണിത്. പോലീസ് സ്‌റ്റേഷനിലും കോടതികളിലും പോലും തീര്‍പ്പാകാത്ത പല കേസുകളും കൊടിഞ്ഞി പള്ളിയില്‍ വന്ന് സത്യം ചെയ്ത് പരിഹാരമാകുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സത്യം ചെയ്യുന്നതിന് ഇവിടെ ആളുകള്‍ എത്തുന്നത് ഇന്നും പതിവ് കാഴ്ചയാണ്. കൊടിഞ്ഞിയിലെ സര്‍വ മനുഷ്യരേയും ഒന്നിച്ചുനിര്‍ത്തുന്ന കേന്ദ്രബിന്ദു കൂടിയാണീ പള്ളി. നാട്ടിലെ പ്രശ്‌ന പരിഹാര കേന്ദ്രം. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ നിര്‍മിച്ചതാണ് ഈ പള്ളി. കടുവാളൂര്‍, ചെറുപ്പാറ, പയ്യോളി, കാളംതിരുത്തി, കുറൂല്‍, കോറ്റത്തങ്ങാടി, അല്‍അമീന്‍നഗര്‍, തിരുത്തി, സെന്‍ട്രല്‍ബസാര്‍, ഫാറൂഖ് നഗര്‍, പനക്കത്തായം തുടങ്ങിയ ചെറുപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു പ്രദേശത്തിന്റെ പൂര്‍ണ മധ്യത്തിലാണ് പള്ളി സ്ഥിതിചെയ്യുന്നത്.
നാട്ടിലെ ഏക ഖബര്‍സ്ഥാനും ഇവിടെത്തന്നെ. വ്യത്യസ്ത ചിന്താഗതിക്കാര്‍ നാട്ടിലുണ്ടെങ്കിലും എല്ലാവരുടെയും അവസാന അത്താണി കൊടിഞ്ഞിപള്ളിയാണ്. സംസ്ഥാനത്തിനകത്തും പുറത്തും ഉള്ള ആളുകള്‍ വെള്ളിയാഴ്ചകളില്‍ സത്യത്തിനെത്തുന്ന കാഴ്ച ഇവിടെ പുതുമയല്ല. മമ്പുറം തങ്ങള്‍ തുടങ്ങിവെച്ചതാണ് സത്യം.അതിന്നും നിലനിന്നുപോരുന്നു. കള്ളസത്യം ചെയ്യുന്നവര്‍ക്ക് വൈകാതെതന്നെ ദുരനുഭവം ഉണ്ടാകുമെന്ന വിശ്വാസം ഇന്നും ഉണ്ട്. ഇത്തരം സംഭവങ്ങള്‍ ഇന്നു പലര്‍ക്കും നേര്‍കാഴ്ചയായി തന്നെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് തലമുറകള്‍കൈമാറിവന്ന കഥകള്‍ ധാരാളം.
കോടതികളില്‍ നിന്നുപോലും തീര്‍പ്പാകാത്ത കേസുകള്‍ സത്യത്തിനായി കൊടിഞ്ഞിപ്പള്ളിയിലേക്ക് മാറ്റി വെക്കുന്ന സംഭവങ്ങള്‍ ഏറെയാണ്. കോടതികള്‍ സത്യത്തിനായി ഇങ്ങോട്ട് നിര്‍ദേശിക്കുമ്പോള്‍ കക്ഷി കള്‍ക്ക് പുറമെ കോടതിയില്‍ നിന്നുള്ള ജീവനക്കാരും ഇവിടെ എത്താറുണ്ട്. സത്യം ചെയ്യുന്നതിന് നേരത്തെ ബുക്ക് ചെയ്യേണ്ടതുണ്ട്. മൂന്ന് സത്യമാണ് നടക്കാറുള്ളത്.

നിരവധി ഇതര മത വിശ്വാസികളും സത്യത്തിന്നായി ഇവിടെ എത്താറുണ്ട്. സത്യത്തിന് എത്തിയവരോട് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പല തവണ ചോദിച്ച ശേഷമേ സത്യം ചെയ്യിക്കാറുള്ളൂ. പലപ്പോഴും സത്യം ചെയ്യാന്‍ എത്തിയവര്‍ പള്ളിയുടെ മുന്നില്‍ വെച്ച് മനസാന്തരം വന്ന് സത്യം ചെയ്യാതെ തന്നെ തീരുമാനമായി പിരിയാറുണ്ട്.
കൊടിഞ്ഞി പള്ളിക്ക് കുറ്റിയടിക്കാനായി മമ്പുറം തങ്ങളുടെ നിര്‍ദേശ പ്രകാരം പല ആശാരിമാരും എത്തി. തങ്ങള്‍ നിലത്ത് വിരിപ്പ് വിരിച്ച് ഇരിക്കുകയായിരുന്നു. പലരും പള്ളിക്ക് കുറ്റിയടിക്കാന്‍ സ്ഥലം കണ്ടു . എന്നാല്‍ മമ്പുറം തങ്ങള്‍ക്ക് ആസ്ഥലമൊന്നും തൃപ്തിയായില്ല. അവസാനം ഒരു ആശാരി വന്നു അയാള്‍ പറഞ്ഞു ‘തങ്ങള്‍ ഉപ്പാപ്പ ഒന്ന് എഴുന്നേല്‍ക്കുകയാണെങ്കില്‍ അവിടെ എനിക്ക് കുറ്റിയടിക്കാമായിരുന്നു’ തങ്ങള്‍ എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു നീയാണ് യഥാര്‍ഥ ‘സ്ഥാനം നോക്കുന്നവന്‍ ‘അങ്ങനെ അവിടെ പള്ളിക്ക് കുറ്റിയടിച്ചു.അവിടെയാണ് കൊടിഞ്ഞി പള്ളി നിര്‍മിക്കപ്പെട്ടത്. ഈ ആശാരിയുടെ പരമ്പര ഇന്നും നാട്ടിലെ അറിയപ്പെട്ട സ്ഥാനം നോട്ടക്കാരാണ്.

മമ്പുറം തങ്ങളുടെ സഹോദരി പുത്രനായ സയ്യിദ് ഹുസൈന്‍ ജിഫ്രി അവര്‍കളെയാണ് തങ്ങള്‍ ഈ പള്ളിയുടെ കൈകാര്യങ്ങളെല്ലാം ഏല്‍പ്പിച്ചിരുന്നത് .പള്ളിയിലെ ഖത്വീബും ഖാസിയുമെല്ലാം ഹുസൈന്‍ ജിഫ്രി തങ്ങളായിരുന്നു. കൊടിഞ്ഞി പള്ളിയുടെ മുന്‍വശത്തെ മഖാമിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. കൊടിഞ്ഞിയില്‍ ഹൈന്ദവരില്‍ ഭൂരിഭാഗവും അവര്‍ണ ഹിന്ദുക്കളാണ്. ആശാരി, കുറുപ്പ്, കൊല്ലന്‍,വണ്ണാന്‍ വിഭാഗത്തില്‍ പെട്ടവര്‍. കൊടിഞ്ഞിപള്ളിയുടെ നിര്‍മാണത്തിനായി മമ്പുറം തങ്ങള്‍ കൊണ്ടുവന്നതാണിവരെ. കൊടിഞ്ഞിയില്‍ തന്നെ സ്ഥലം നല്‍കി തങ്ങള്‍ ഇവരെ ഇവിടെത്തന്നെ കുടിയിരുത്തി.

ഇവര്‍ പില്‍ക്കാലത്ത് കൊടിഞ്ഞിയുടെ ഭാഗമായി മാറി. കൊടിഞ്ഞിപ്പള്ളിയിലെ ചില ചടങ്ങുകളില്‍ ഇവര്‍ക്ക് പ്രത്യേക അവകാശങ്ങളും നല്‍കി.

റമസാന്‍ഇരുപത്തേഴാംരാവില്‍ പള്ളിയിലെത്തിക്കുന്ന പലഹാരത്തിന്റെ മൂന്നിലൊരു ഭാഗം ഹൈന്ദവ വിശ്വാസികള്‍ക്കുള്ളതാണ്. ഈ പലഹാരത്തിന്റെ പുണ്യം കൈപറ്റാന്‍ ഇവര്‍ എല്ലാ വര്‍ഷവും മുറതെറ്റാതെ കൊടിഞ്ഞി പള്ളിയിക്ക് മുന്നില്‍ എത്താറുണ്ട്. പള്ളിയുടെ പുന:നിര്‍മാണ പ്രവൃത്തിഅന്തിമഘട്ടത്തിലാണ്.

#Kodinjijifrimaqam #kodinjipalli

ഇവിടെ വന്ന് നുണ പറഞ്ഞാൽ ഇതാണ് അവസ്ഥ 😳😳

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

Sancharam | By Santhosh George Kulangara | UAE- 13 | Safari TV

Sancharam | By Santhosh George Kulangara | UAE- 13 | Safari TV

ഹരീക്ഷ് കണാരന്റെ ഏറ്റവും പുതിയ കിടിലൻ കോമഡി | Hareesh Kanaran | Malayalam Comedy Scenes

ഹരീക്ഷ് കണാരന്റെ ഏറ്റവും പുതിയ കിടിലൻ കോമഡി | Hareesh Kanaran | Malayalam Comedy Scenes

ഇവിടെ ഖുറാൻ പിടിച്ച് കള്ള സത്യം ചെയ്താൽ അപകടം ഉറപ്പ് സത്യം ചെയ്യിപ്പിച്ചവരുടെ | kodinji palli

ഇവിടെ ഖുറാൻ പിടിച്ച് കള്ള സത്യം ചെയ്താൽ അപകടം ഉറപ്പ് സത്യം ചെയ്യിപ്പിച്ചവരുടെ | kodinji palli

എന്താണ് എന്റെ ജോലി...? ഇങ്ങനെ കറങ്ങി നടക്കലാണോ...?

എന്താണ് എന്റെ ജോലി...? ഇങ്ങനെ കറങ്ങി നടക്കലാണോ...?

ലക്ഷദ്വീപിലെ ടൂറിസം നശിച്ചുകൊണ്ടിരിക്കുന്നു.ലക്ഷദ്വീപ് കാർക്ക് ഒരു ഉപകാരവും ഇല്ലാത്ത ടൂറിസം പദ്ധതികൾ

ലക്ഷദ്വീപിലെ ടൂറിസം നശിച്ചുകൊണ്ടിരിക്കുന്നു.ലക്ഷദ്വീപ് കാർക്ക് ഒരു ഉപകാരവും ഇല്ലാത്ത ടൂറിസം പദ്ധതികൾ

സത്യം ചെയ്യലിലെ ശിർക്കും കൊടിഞ്ഞി പള്ളിയും | Sirajul Islam Balussery

സത്യം ചെയ്യലിലെ ശിർക്കും കൊടിഞ്ഞി പള്ളിയും | Sirajul Islam Balussery

അവിശ്വസനീയമായ പുരാതന കേരള ചരിത്രം || മരുമക്കത്തായം || Kerala History || Bright Explainer

അവിശ്വസനീയമായ പുരാതന കേരള ചരിത്രം || മരുമക്കത്തായം || Kerala History || Bright Explainer

പറമ്പിൽ പള്ളി മഖ്‌ബറയിലെ മഹാന്മാർ. ഇവിടെ ജിന്ന് സിഹ്ർ, ശൈത്ത്വാനിയ്യത്ത് എന്നിവക്ക് വലിയ ഫലം ഉണ്ട്

പറമ്പിൽ പള്ളി മഖ്‌ബറയിലെ മഹാന്മാർ. ഇവിടെ ജിന്ന് സിഹ്ർ, ശൈത്ത്വാനിയ്യത്ത് എന്നിവക്ക് വലിയ ഫലം ഉണ്ട്

Plan B | Short Film  | Sujith Sidharth | Ambady Muraly | Helvin K S | SKD

Plan B | Short Film | Sujith Sidharth | Ambady Muraly | Helvin K S | SKD

തിരൂരിൽ നിന്ന് മസിനഗുഡി,ബൊക്കാപുരത്തേക്ക് , KSRTC യിൽ പോയാലോ | TIRUR TO GUDALUR KSRTC | #tirurvlog

തിരൂരിൽ നിന്ന് മസിനഗുഡി,ബൊക്കാപുരത്തേക്ക് , KSRTC യിൽ പോയാലോ | TIRUR TO GUDALUR KSRTC | #tirurvlog

ദർഗക്ക് മുകളിലെ തോണിയുടെ രഹസ്യം | Mausoleum of Imam al-Shafi | Travel Vodcast - 38 | EGYPT

ദർഗക്ക് മുകളിലെ തോണിയുടെ രഹസ്യം | Mausoleum of Imam al-Shafi | Travel Vodcast - 38 | EGYPT

മുസ്ലിമായതിന് ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ ഫൈസലിൻെറ ഉമ്മാക്ക് പറയാനുള്ളത് | Part 2

മുസ്ലിമായതിന് ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ ഫൈസലിൻെറ ഉമ്മാക്ക് പറയാനുള്ളത് | Part 2

ഔലിയാക്കളിൽ പ്രധാനിയായ കുണ്ടൂർ ഉസ്താദിനെ മഹാ പണ്ഡിതൻ പൊന്മള ഉസ്‌താദ് ഓർക്കുന്നു | Kundoor Usthad

ഔലിയാക്കളിൽ പ്രധാനിയായ കുണ്ടൂർ ഉസ്താദിനെ മഹാ പണ്ഡിതൻ പൊന്മള ഉസ്‌താദ് ഓർക്കുന്നു | Kundoor Usthad

വളാഞ്ചേരി ബാവപടിയിൽ മയക്കുമരുന്നായ ടോമോ വിൽപന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി.

വളാഞ്ചേരി ബാവപടിയിൽ മയക്കുമരുന്നായ ടോമോ വിൽപന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി.

Skinny Boy or Chubby Boy Who is More Attractive? Public Opinion | K N Sana

Skinny Boy or Chubby Boy Who is More Attractive? Public Opinion | K N Sana

ഈ ​ഗ്രാമത്തിൽ മാത്രം എന്തുകൊണ്ട് ഇങ്ങനെ ?/The mysterious twin village Kodinhi

ഈ ​ഗ്രാമത്തിൽ മാത്രം എന്തുകൊണ്ട് ഇങ്ങനെ ?/The mysterious twin village Kodinhi

Oman🇴🇲#1- ചേരമാൻ പെരുമാളും ഒമാനിലെ കേരളവും|Malayalam Vlog | Vajid Saqafi #vajidsaqafi #oman

Oman🇴🇲#1- ചേരമാൻ പെരുമാളും ഒമാനിലെ കേരളവും|Malayalam Vlog | Vajid Saqafi #vajidsaqafi #oman

#alziyarah #കക്കിടിപ്പുറം #ziyarat കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ(റ)|Vlog#169

#alziyarah #കക്കിടിപ്പുറം #ziyarat കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ(റ)|Vlog#169

ജാറം മൂടുന്നത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം  🤲Cm Vaiyullahi madavoor മടവൂർ

ജാറം മൂടുന്നത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം 🤲Cm Vaiyullahi madavoor മടവൂർ

മാന്ത്രിക വിദ്യകളുടെ ചരിത്രമുറങ്ങുന്ന കാട്ടുമാടം മാനയിൽ വൻ കവർച്ച | Perumbadappu Kattumadam Mana

മാന്ത്രിക വിദ്യകളുടെ ചരിത്രമുറങ്ങുന്ന കാട്ടുമാടം മാനയിൽ വൻ കവർച്ച | Perumbadappu Kattumadam Mana

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]