പിടി | Pidi | രുചിയേറും പിടി എളുപ്പത്തിൽ| Pidi Recipe Malayalam| Nadan Pidi Recipe Recipes Neji Biju
Автор: Home tips & Cooking by Neji
Загружено: 2020-12-13
Просмотров: 188785
പിടി (Christmas Special)
നല്ല ടേസ്റ്റി ആയിട്ടുള്ള പിടിയുടെ റെസിപ്പി ആണ്. ഇതുപോലെ ഒരു പ്രാവശ്യം ചെയ്തു നോക്കിയാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും.
ആവശ്യമുള്ള സാധനങ്ങൾ
വറുത്ത അരിപ്പൊടി 2 to 2 1/4 കപ്പ് ( 4 പേർക്ക് )
തേങ്ങാ ചിരകിയത് 2 to 3 കപ്പ് (ഒന്നാം പാൽ 1 കപ്പ് രണ്ടാം പാൽ 2vtob21/2 കപ്പ് )
വെള്ളം 8to 9 കപ്പ് ( തേങ്ങാ പാലിനും പൊടി മിക്സ് ചെയ്യാനും )
ചെറിയുള്ളി 5 to 6
വെളുത്തുള്ളി 4
ജീരകം 3/4 ടീസ്പൂൺ
കറിവേപ്പില 1 തണ്ട്
ഉപ്പ്
പാചകരീതി
ആദ്യം തന്നെ 2 പിടി തേങ്ങാ അരിപ്പൊടിയിൽ നന്നായി മിക്സ് ചെയ്തു 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വക്കണം. ശേഷം അടുപ്പത്തു വച്ചു ചെറുതീയിൽ ചൂടാക്കി എടുക്കാം. ഈ സമയത്ത് വേറെ ഒരു പാത്രത്തിൽ 6 കപ്പ് വെള്ളം കുറച്ച് തേങ്ങാ, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി, കറി വേപ്പില ഇതെല്ലാം കൂടി ചേർത്ത് തിളപ്പിക്കണം. ചൂടായി വരുന്ന അരിപ്പൊടിയിലേക്ക് തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം കുറേശ്ശേയായി ഒഴിച്ച് മിക്സ് ചെയ്യാം. അടുപ്പത്തു നിന്ന് മാറ്റി കൈ കൊണ്ട് തൊടാൻ പറ്റുന്ന പാകം ആകുമ്പോൾ നന്നായി കുഴച്ചെടുക്കാം ഈ സമയം ഉപ്പും ചേർത്ത് കൊടുക്കാം. ശേഷം ചെറിയ ബോളുകളാക്കി എടുക്കാം. ശേഷം ഒരു പാത്രത്തിൽ തിളപ്പിച്ച കൂട്ടിന്റ ബാക്കിയും രണ്ടാം പാലിന്റെ പകുതിയും 1/4 ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ഉരുളകൾ ഇട്ടു അടച്ചു വച്ചു വേവിച്ചെടുക്കാം. വെന്തു കഴിയുമ്പോൾ 1 to 2 ടേബിൾ സ്പൂൺ അരിപ്പൊടി കുറച്ചു തേങ്ങാ പാലിലോ വെള്ളത്തിലോ മിക്സ് ചെയ്ത് ചേർത്ത് കൊടുക്കാം. ഈ സമയം 1 പിടി തേങ്ങാ ചിരകിയതും ചേർക്കാം. മിക്സ് വെന്തു വരുമ്പോൾ ആവശ്യത്തിന് ഒന്നാം പാൽ ചേർത്ത് തീ ഓഫ് ചെയ്യാം. ഇത് പോലെ പിടി ഉണ്ടാക്കിയിട്ടില്ലാത്തവർ ചെയ്തു നോക്കുക തീർച്ചയായും ഇഷ്ടപ്പെടും.
#cookingneji #hometipsneji #villagecooking #Kerala #india #cooking #food #recipes #cookingchannels #malayalamcooking #keralafood
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: