തൃപ്പൂത്ത് തിരുവാതിരപാട്ട് കിളിപ്പാട്ട് രീതി-THRIPPOOTHU-THIRUVAATHIRA PAATTU-KILIPPAATTU REETHI
Автор: ShankaraDhyaanam ശങ്കരധ്യാനം
Загружено: 2021-02-19
Просмотров: 66401
സംഗീതം:-ശ്രീ രാം മോഹൻ & ശ്രീമതി മീരാ രാം മോഹൻ
രചന:- അരവിന്ദ് ശങ്കരധ്യാനം
ആലാപനം:-ശ്രീമതി മീരാ രാം മോഹൻ
വീണ:- ശ്രീ സൗന്ദർ രാജ്
ഇടയ്ക്ക:-ശ്രീ പെരിങ്ങോട് സുബ്രഹ്മണ്യൻ
മിക്സിങ് & മാസ്റ്ററീങ്:-ശ്രീ സജി ചേതന
ഗ്രാഫിക്സ് & എഡിറ്റിങ്:- ശ്രീ ജോജി
Music: -Shri Ram Mohan & Smt.Meera Ram Mohan
Lyrics: - Aravind Sankaradhyanam
Sung by: Smt. Meera Ram Mohan
Veena: - Sri Soundar Raj
Idakka: -Sri Peringode Subramanian
Mixing & Mastering: -Sri Saji Chetana
Editing & Graphics :- Sri Joji
തൃപ്പൂത്ത് എന്ന പ്രമേയത്തെ ആസ്പദമാക്കി കിളിപ്പാട്ട് രീതിയിൽ രചിച്ച ഒരു തിരുവതിര(കൈ കൊട്ടിക്കളി) പാട്ടാണു ഇത്.
തൃപ്പൂത്ത്- പാർവ്വതി ദേവി ഋതുമതിയാകുന്ന അവസ്ഥയാണു തൃപ്പൂത്ത്. ഭാരതത്തിൽ ദേവിയുടെ തൃപ്പൂത്ത് ആഘോഷം കാമാഖ്യ ക്ഷേത്രത്തിലും ഇങ്ങ് കേരളത്തിലെ ചെങ്ങന്നൂർ മഹദേവ ക്ഷേത്രത്തിലും മാത്രമാണു നടക്കുന്നത്. ത്രിമൂർത്തികളുടെ ആഞ്ജപാലിക്കുവാനായി അഗസ്ത്യ മഹർഷി പാർവ്വതിസ്വയംവരസമയം പമ്പാനദിക്കരയിൽ ഉള്ള ശോണാദ്രിയിൽ(ചെങ്കുന്നിൽ) തപസ്സു ചെയ്തുവെന്നും ഭഗവാൻ്റെ സ്വയംവരം ദിവ്യ ദൃഷ്ടിയിൽ അദ്ദേഹം അവിടെ ദർശിച്ചുവെന്നും സ്വയംവരശേഷം ഭഗവാനും ദേവിയും അദ്ദേഹത്തിനു ദർശനം അരുളിയെന്നും തൽസമയം ദേവി ഋതുമതിയാവുകയും ശോണാദ്രിയിൽ(ചെങ്കുന്നിൽ) വെച്ചു ദേവിയുടെ ഋതുശാന്തിക്കല്ല്യാണം ആഘോഷപൂർവ്വം നടത്തി എന്നും ഐതീഹ്യം.
എല്ലാവർഷവും പലതവണകളായി ദേവി ഋതുമതിയാവുകയും ആസമയം ഭഗവാൻ്റെ ശ്രീകോവിലിലെ പടിഞ്ഞാറെ നടയിൽ നിന്നും ദേവീ ചൈതന്യം ശീവേലി ബിംബത്തിലേക്കാവാഹിച്ചു തൃപ്പൂത്തറയിലേക്കു മാറ്റി അവിടെ കുടിയിരുത്തുന്നു. തുടർന്നു നാലാം നാൾ രാവിലെ തൃപ്പൂത്താറാട്ടിനായി ദേവിയെ പമ്പാനദിക്കരയിലുള്ള മിത്രപ്പുഴക്കടവിലേക്കു എഴുന്നള്ളിച്ചു ആറാട്ട് നടത്തുന്നു. തിരികെ എത്തുന്ന ദേവിയെ സ്വീകരിക്കുവാൻ ഭഗവാൻ മതിൽക്കകത്തു ആ സമയം എഴുന്നള്ളി ഭക്തർക്കു ദർശനം അരുളുന്നു.
തൃപ്പൂത്തറയിൽ തനിച്ചിരിക്കുന്ന ദേവിയുടെ വിഷമം മാറ്റുവാൻ ദേവിക്കൊപ്പമുള്ള ശുകം(തത്ത) പൂർവ്വവൃത്താന്തം പറഞ്ഞു ദുഃഖം അകറ്റുന്നതാണു പാട്ടിൻ്റെ സന്ദർഭം.
This is a Thiruvathira (Kai Kottikkali) song based on the theme of Thripoothu.
Thripoothu - Thriputhu is the state of menstruation of Goddess Parvati. In India, the Tripoothu celebration of the Goddess is held only at the Kamakhya Temple and here at the Chengannur Mahadeva Temple in Kerala.
ॐ
ഹരിഃ ശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു.
#തൃപ്പൂത്ത്
വന്ദനം വന്ദനം ശ്രീഗണനാഥനും
വന്ദനം വന്ദനം വാണിമാതേ
വന്ദനം വന്ദനം ശ്രീഗുരു ശങ്കരാ
വന്ദനം ശോണാദ്രി വാസേ ദേവീ....
കാമനെ ചുട്ടൊരു കണ്ണിലേ പ്രേമത്തെ
നേടിയെടുത്തൊരീ ശൈലപുത്രീ...
ഇന്നെന്തേ നിന്മുഖം ശോകമായീടുന്നു
ഋതുമതിയായതിനാലോ ദേവീ.....
കാന്തനേ വേർപെട്ട് തൃപ്പൂത്തറതന്നിൽ
വാഴുന്ന ദുഃഖമോ ചൊല്ലുകാര്യേ....
ശോകം കളക, നിൻ കാന്തനിയോഗേന
ആളിമാർ കൂട്ടിനായ് വന്നുചേരും....
മൂന്നാംദിനത്തിലോ ക്ഷീണമങ്ങേറുമ്പോൾ
*പിട്ടുമുക്കാര നൈവേദ്യവുമായ്.....
തോഴിമാരെത്തിടും മാധുര്യമേറുന്ന
നേദ്യമോ നിന്മുന്നിൽ നേദിച്ചീടും
നേദ്യം പരിഗ്രഹിച്ചുള്ള സന്തോഷത്തിൽ
തോഴിമാർ പാടിത്തുടങ്ങുമല്ലോ....
ശോകമകറ്റിടാൻ ആതിരകേളിയും
ശങ്കരീ നിന്മുന്നിൽ ആടുമല്ലോ....
കല്ല്യാണമാദിയായുള്ള കഥകളെ
ലോപം കൂടാതങ്ങുചൊല്ലിടുമ്പോൾ....
ശോകം വെടിഞ്ഞങ്ങ് വ്രീളാവിവശയായ്
നിന്മുഖം പുഞ്ചിരിയാൽ സ്ഫുരിക്കും...
അർക്കനുദിച്ചുയർന്നീടുന്ന നേരത്ത്
നീരാട്ടിനുള്ള കോലാഹലവും;
വർണ്ണിക്കുവാൻ പണിപാരമനന്തനും
ശങ്കരീ ഞനെന്തു ചൊല്ലിടേണ്ടൂ......
തണ്ടിലേറിപ്പിന്നെ ആളിമാരോടൊത്തു
പമ്പാസരസ്സിലേക്കെത്തിടുമ്പോൾ....
തൈലവുമാടി നീ മഞ്ഞൾപ്പൊടിതേച്ച്
മുങ്ങിനിവരില്ലേ ശൈലപുത്രീ....
നിണമോരടയാളമായ്കണ്ടുടയാട
ശുദ്ധിചെയ്തങ്ങു ധരിച്ചിടുമ്പോൾ...
“ഗൗരനിറംപൂണ്ടു ശോഭിച്ചുനിൽക്കുന്ന
ഗൗരീമനോഹരീ സുന്ദരാംഗി....”
തീരത്തു നിർമ്മിച്ചടുക്കളയിൽനിന്നും
പ്രാതലുമേന്തിയങ്ങെത്തും ദാസൻ....
ക്ഷീണമകറ്റിടാൻ നേദ്യംഭുജിച്ചിട്ട്
മാനിനീ നീയെഴുന്നള്ളുമല്ലോ....
തണ്ടിലേറിപ്പിന്നെ ആനയുമംമ്പാരീം
വാദ്യഘോഷത്തൊടുമൊപ്പമായി....
ആർപ്പുവിളികളും താലമെടുക്കുന്ന
മങ്കമാർതന്നുടെ വായ്ക്കുരവ....
ഇത്യാദിഘോഷങ്ങൾ കണ്ടുമനംതെളി-
ഞ്ഞൂനം കൂടാതെ ഗമിച്ചിടുമ്പോൾ
മാനസം തന്നിലോ കാന്തനെകാണുവാൻ
പാരംവളർന്നില്ലേ മോഹമപ്പോൾ…
ഗോപുരവാതിൽ കടന്നങ്ങുചെല്ലുമ്പോൾ
കാന്തനോ ഭൂതഗണങ്ങളുമായ്...
നില്പത് കണ്ടിങ്ങുനാണം തെളിഞ്ഞില്ലേ
ശങ്കരഭാമിനി നിന്മുഖത്തിൽ....
നിന്നെപ്പിരിഞ്ഞുള്ള ദുഃഖം പൊറാഞ്ഞുനിൻ
കാന്തൻ്റെ ഗൗരവമോർക്കവയ്യ....
ചന്ദ്രചൂടപ്രിയേ ശങ്കരീ ശാശ്വതേ
ഓർത്തിരുന്നീടുനിന്നാഗമനം.
ശങ്കരൻ മുൻപിലോ ഗൗരവർണ്ണംപൂണ്ടു
വ്രീളാവിവശയായ് ചെന്നനേര-
*മനന്യജനാശം വരുത്തിയ കൺകളിൽ
പ്രേമം വിടർന്നതും ഓർക്കുക നീ.....
വാത്സല്ല്യമോടുനിൻ പാണിഗ്രഹിച്ചതും
മാറോടണച്ചതുമോർമ്മയില്ലേ...
ദുഃഖം കളകനീ.. നാലുനാൾ ചെല്ലുമ്പോൾ
ഭർത്താവുമൊത്തു ചിരംവസിക്ക…
ഏവം പുരാവൃത്തമോതീ… കിളിപ്പൈതൽ;
ഗൗരിതൻ ചിത്തം തെളിഞ്ഞിതപ്പോൾ..,
പർവ്വതനന്ദിനി, പർവ്വതാകാരമാം-
ശോകം കളഞ്ഞതി സ്വസ്ഥയായി....
താർമകൾ തന്നുടെ ദുഃഖമൊഴിക്കുവാൻ
ചൊല്ലിയുപദേശം പൈങ്കിളിയും...
“ശ്രീഗുരുനാഥൻ നിമിത്തമായ് ഞാനഹോ
ഓലയിലേക്കു പകർത്തിടുന്നു....”
ഇസ്തുതികേട്ട് തെളിഞ്ഞു മനമങ്ങ്
ദക്ഷിണകൈലാസം തന്നിൽ വാഴും
ശ്രീമഹാദേവനും പാർവ്വതീദേവിയും
ആനന്ദത്തോടെയിരുന്നു പാരം…..
ഇസ്തുതി പാടിയും ആടിക്കളിപ്പോർക്കും
ഭക്തിയോടങ്ങു ശ്രവിപ്പവർക്കും
പാരം പിരിഞ്ഞുള്ള ദുഃഖമകറ്റുകെ-
ന്നംമ്പികെ പാർവ്വതീ ലോകമാതേ....
മംഗല്ല്യദോഷമകറ്റിടേണം നല്ല-
പാതിയെതന്നെ ലഭിച്ചിടേണം...
സന്തതി,സമ്പത്തും,കീർത്തിയുമേകണേ
ചെങ്ങന്നൂർ വാഴുന്ന തമ്പുരാട്ടീ....
ഏവം കഥിച്ച കഥയിലെ തെറ്റുകൾ
തമ്പുരാനെ പോറ്റി ദേവ...! ദേവാ...!
നീക്കി അനുഗ്രഹം നൽകണേ ശങ്കര...
പാർവ്വതീ വല്ലഭാ... ശൂലപാണേ.....
പാർവ്വതീ വല്ലഭാ... ശൂലപാണേ.....
പാർവ്വതീ വല്ലഭാ... ശൂലപാണേ.....
****** ശുഭം******
*പിട്ട് +ഉക്കാര - ദേവി ഋതുവായി മൂന്നാം നാൾ തിരുമുൻപിൽ നിവേദിക്കുന്നഒരുതരം നൈവേദ്യം
*അനന്യജൻ-കാമദേവൻ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: