Allikalil Azhakalayo | 1080p | Praja | Mohanlal | Aishwarya
Автор: Music Zone
Загружено: 2020-09-26
Просмотров: 3312758
Song : Allikalil Azhakalayo...
Movie : Praja
Lyrics : Gireesh Puthenchery
Music : MG Radhakrishnan
Singers : MG Sreekumar & Sujatha Mohan
അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിൻ മൊഴിയിൽ മദനമധുവര്‍ഷമോ
സായംസന്ധ്യ തന്നോ നിന്റെ പൊന്നാടകള്‍
മേഘപ്പൂക്കള്‍ തുന്നും നിന്റെ പൂവാടകള്‍
രതിസ്വരമേറ്റുപാടിടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍നാണം... [ അല്ലികളില്‍ ]
ഗന്ധമാദനത്തിന്‍ ചോട്ടില്‍ സൌഗന്ധികങ്ങളില്‍
നിന്‍മനസ്സിന്‍ പരിമളം നിറയുന്നുവോ
മഞ്ജുമന്ദഹാസം തീര്‍ക്കും വൈഡൂര്യമോതിരം
എന്‍ വിരലില്‍ പൌർണ്ണമികള്‍ അണിയിച്ചുവോ
അഞ്ജനമെഴുതിയ നിന്‍മിഴിയോ ആലില ഞൊറിയിതളോ
കഞ്ചുകമുലയും തംബുരുവോ കള്ളനുണക്കുഴിയോ
താരമ്പന്‍ ശ്രുതിചേര്‍ക്കും താരുണ്യം തിരനോക്കും
നാണം പാടുന്നോ.....
അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിൻമിഴി തൻ മദനശരവര്‍ഷമോ
ചില്ലുജാലകങ്ങള്‍ മെല്ലെ തുറക്കുന്നുവോ മുന്നില്‍
ചെല്ലമണിത്താഴ്വരകള്‍ ചിരിക്കുന്നുവോ
അന്തരിന്ദ്രിയങ്ങള്‍ ചൂഴും അനുഭൂതികൾക്കുള്ളില്‍
ബന്ധുരമാം കാമനകള്‍ തുടിക്കുന്നുവോ ..
നിന്‍ പദനൂപുരമുലയുന്നു ശിഞ്ജിതമുതിരുന്നു
ചഞ്ചലപദജതി ഉണരുന്നു.. തരളിതമാകുന്നു
സ്വപ്‌നങ്ങള്‍ ശ്രുതിചേര്‍ക്കും സ്വർഗ്ഗങ്ങള്‍ തിരനോക്കും
മൗനം പാടുന്നോ ...
അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിന്മൊഴിയില്‍ മദനമധുവര്‍ഷമോ
ഈറന്‍സന്ധ്യ മൂളി നിന്റെ പൊന്‍ചിന്തുകള്‍
മേഘത്തേരിലേറി എന്റെ വെൺതുമ്പികള്‍
രതിസ്വരമേറ്റു പാടിടും പുഴയോ
പുഴയുടെ പാട്ടു മൂളിടും പൂവോ
പൂവിനു കാറ്റു നല്‍കിടും മണമോ
നിന്‍ നാണം ..... [ അല്ലികളില്‍ ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: