കർഷക കൂട്ടായ്മയിൽ നിന്നൊരു മാപ്പിള കോൽകളി സംഘം
Автор: Ajmal
Загружено: 2025-11-30
Просмотров: 256
കാർഷിക കൂട്ടായ്മയും, കോൽകളിയും
"""""""""""""""""""""""""""""""""""""""""""
ഒരുകാലത്ത് നെൽകൃഷിക്കാരുടെ സ്വപ്നഭൂമിയും, പിന്നീട് വർഷങ്ങളോളം തരിശായി കിടക്കുകയും ചെയ്തിരുന്ന പെരുമ്പാവൂരിനടുത്തുള്ള കണ്ടന്തറയിലെ കളത്തിപ്പാടം...
നാട്ടിൽ വേറിട്ടൊരു കാർഷിക സംസ്കാരം രൂപപ്പെടുത്തിയെടുത്ത "ഭൂമിയുടെ അവകാശികൾ" കളത്തിപ്പാടം കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ മുതിർന്നവരും, ഇളംതലമുറയ്ക്കാരുമായ ഒരു കൂട്ടം ആളുകൾ ഒരുപാട് പ്രതിബന്ധങ്ങൾ തരണം ചെയ്ത്, നല്ല കായികാധ്വാനം ചെയ്ത്കൊണ്ട് അവിടെ നെൽകൃഷി ഇറക്കുകയുണ്ടായി.
നാഥന്റെ അനുഗ്രഹത്താൽ ജൈവ കൃഷിയിലൂടെ ഒന്നാം ഘട്ടത്തിൽ തന്നെ നൂറുമേനി കൊയ്തെടുക്കാൻ ഈ കൂട്ടായ്മയ്ക്കു കഴിഞ്ഞു എന്നുള്ളത് വളരെ സന്തോഷം നൽകിയ ഒന്നായിരുന്നു.
കളത്തിപ്പാടത്ത് നെൽകൃഷിക്കാലത്തെ ആ കാലയളവിൽ തന്നെ കളത്തിപ്പാടത്തിന്റെ ചാരത്ത്നിന്ന് ഒരു കലാ പ്രവർത്തന കൂട്ടായ്മയും രൂപപ്പെട്ടു..
മർഹബ മാപ്പിള കോൽകളി സംഘം...
കളത്തിപ്പാടത്ത് കൊയ്ത്ത് കാലത്തിനടയിലെ രാത്രികളിൽ കൊയ്ത്തിനും, കറ്റമെതിക്കലിനും ശേഷമുള്ള ഇടവേളകളിൽ ചിറയിൻപാടത്തു നിന്നുള്ള സമദ് ആശാന്റെ നിരന്തര പരിശീലനത്തിലൂടെയാണ് കാർഷിക കൂട്ടായ്മയിലുള്ള ചിലരും, കോൽകളി സ്നേഹികളായ മറ്റ് ചിലരും കോൽകളി അഭ്യസിച്ചത്.
അങ്ങിനെ കളത്തിപ്പാടത്തെ നെൽകൃഷിയിൽ നൂറുമേനി കൊയ്തെടുത്ത കൊയ്ത്തുൽസവത്തിന്റെ ശേഷം ഏതാനും നാളുകൾക്കകം മർഹബ മാപ്പിള കോൽകളി സംഘവും അരങ്ങേറ്റം കുറിച്ചു.
അരങ്ങേറ്റത്തിനു ശേഷമുള്ള കാലയളവിൽ കല്യാണപരിപാടികൾ, ഹൗസ് വാമിങ്ങ്, ഫാമിലി മീറ്റുകൾ ഉൾപ്പെടെ നിരവധി വേദികളിൽ മർഹബ മാപ്പിള കോൽകളി സംഘം കോൽകളി അവതരിപ്പിച്ചു കഴിഞ്ഞു. കോതമംഗലം നെല്ലിക്കുഴിയിലെ പീസ് വാലിയിലെ സാന്ത്വന പരിചരണ വിഭാഗത്തിലുള്ളവർക്ക് വേണ്ടി അവിടെ കോൽകളി നടത്തി അവരോടൊപ്പം സന്തോഷത്തിൽ പങ്കുചേരാനും മർഹബ മാപ്പിള കോൽകളി സംഘത്തിന് കഴിഞ്ഞു.
കോൽകളിയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നുള്ള വിഹിതം ചാരിറ്റി പ്രവർത്തനത്തിലേക്കും കോൽകളി സംഘം മാറ്റിവെച്ചിരുന്നു എന്നുള്ളതും ഈ കലാകാരന്മാർക്ക് അഭിമാനം നൽകുന്ന ഒന്നായിരുന്നു.
ഇക്കാലയളവിൽ സഹകരിച്ച എല്ലാ ഓരോരുത്തർക്കും മർഹബ മാപ്പിള കോൽകളി സംഘത്തിൻ്റെ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: