Gundukadu Sabu is busy | Will see at Cannes film festival | Kaumudy
Автор: Kaumudy
Загружено: 2020-09-16
Просмотров: 65977
റിപ്പോർട്ട്: കോവളം സതീഷ്‌കുമാർ
മകൻ ബി.എസ്‌സി പഠിക്കുമ്പോൾ തന്നെ പൊലീസുകാരനായ അച്ഛൻ തന്റെ മകനൊരു എസ്.ഐയായി കാണണമെന്നാഗ്രഹിച്ചു. പക്ഷെ, അവനൊരു അടിപിടി കേസിൽ പെട്ടു. പകരം വീട്ടാനായി എതിരാളികളും കൊല്ലപ്പെടാതിരിക്കാനായി അവനും പയറ്റി നിന്നു. അച്ഛന്റെ മോഹങ്ങൾ അസ്തമിച്ചു. പറഞ്ഞു വരുന്നത് പൊലീസുകാരൻ അച്യുതൻ നായരുടെ മകൻ സേതുമാധവന്റെ കഥയല്ല. പൊലീസുകാൻ പ്രഭാകരന്റെ മകൻ സാബു പ്രൗദിന്റെ കഥയാണ്. അങ്ങനെ പറഞ്ഞാൽ സാബുവിനെ തിരിച്ചറിയാൻ പറ്റില്ല. ഗുണ്ടുകാട് സാബുവെന്നു പറഞ്ഞാൽ എല്ലാവർക്കുമറിയാം.
'കീരീട'ത്തിലെ സേതുമാധവൻ 'ചെങ്കോലി'ൽ ജയിലിൽ നിന്നിറങ്ങുന്നു പിന്നെ പ്രതികാര കത്തിക്കിരയായി ഒടുങ്ങുന്നു. ഇവിടെ സാബു ജയിലിൽ നിന്നിറങ്ങി നടന്നു നീങ്ങിയത് സിനിമയിലേക്ക്. ഇപ്പോൾ അഭിനേതാവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, സഹസംവിധായകൻ ഒക്കെയാണ് സാബു പ്രൗദിൻ. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ സാബുവിനെ ഭൂതകാലം വല്ലാതെ വേട്ടയാടുന്നുണ്ട്. ഇത്തരം കേസുകളിൽ ഒരിക്കൽപെട്ടാൽ പിന്നെ ഊരിപോകാൻ പറ്റില്ലല്ലോ
പക്ഷെ സാബു ഭാവി ജീവിതം സിനിമയിലൂടെ കരുപ്പിടിപ്പിക്കാനാൻ തീരുമാനിച്ചിരിക്കുന്നത്. സമാന്തര സിനിമയ്ക്കൊപ്പം നീങ്ങി. സ്വതന്ത്ര സംവിധായനാകണം. അന്താരാഷ്ട്ര സിനിമവേദികളിൽ അംഗീകാരം നേടുന്ന കാന്തി എന്ന സിനിമയിലെ നടനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് സാബു.
ആദിവാസി ജീവിതം പ്രമേയമാക്കിയ മലയാള ചിത്രം 'കാന്തി' മുംബയിൽ നടന്ന ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടി. ആശോക് ആർ. നാഥ് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചത് മുമ്പ് ഒട്ടേറെ കേസുകളിൽ പ്രതിയായ സാബു പ്രൗദിനാണ് (ഗുണ്ടുകാട് സാബു). എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സാബുവാണ്.
ഫെസ്റ്റിവലിൽ അവസാനപട്ടികയിൽ നോമിനേഷൻ ലഭിച്ച ഏക മലയാള ചിത്രവും കാന്തിയാണ്.അനിൽ മുഖത്തല കഥയും തിരക്കഥയും എഴുതിയ ചിത്രം നിർമ്മിച്ചത് ആർ.സന്ദീപാണ്. പൂന ഇന്റർനാഷൺൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്കും ബോസ്റ്റേൺ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: