WLF 2024 | Sunil P Elayidom | ഫാസിസത്തിനെതിരെ ഗാന്ധിയോ അംബേദ്കറോ? | സുനിൽ പി ഇളയിടം
Автор: WLF | Wayanad Literature Festival
Загружено: 2025-01-07
Просмотров: 3346
#wayanadliteraturefestival #sunilelayidom #gandhi #ambedkar #malayalam #wlf2024 #keralaliteraturefestival #literature #politics #politicstoday #fascism #caste #state #ideaofindia #theindianstories #politicsofindia #fascists
പ്രഭാഷണം
ഫാസിസത്തിനെതിരെ ഗാന്ധിയോ അംബേദ്കറോ? : സുനിൽ പി ഇളയിടം
പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സുനിൽ പി ഇളയിടം, അധ്യാപകൻ, നിരൂപകൻ, സാസംകാരിക വിമർശകൻ എന്നീ നിലകളിൽ മലയാളികൾക്ക് സുപരിചിതനാണ്. ചരിത്രം, മാർക്സിസം, കല, നിരൂപണം, ഇതിഹാസ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2006 -ൽ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും, 2013-ൽ ‘അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ’ എന്ന കൃതിക്ക് മികച്ച സാഹിത്യ നിരൂപകനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. കേരള ലളിതകല അക്കാദമി കേസരി പുരസ്‌കാരം , എം. എൻ വിജയൻ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ്, പു.ക.സയുടെ എ. സുധാകരൻ കൾചറൽ അവാർഡ്, തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫാസിസത്തെ നേരിടാൻ ഏത് പാതയാണ് സ്വീകരിക്കേണ്ടതെന്നതിനെ കുറിച്ച് ആഴത്തിലും പരപ്പിലുമുള്ള ചർച്ചകൾ നടക്കുന്ന കാലമാണ് . ഗാന്ധിയും അംബേദ്കറും ഉയർത്തിയ പ്രതിരോധങ്ങൾ ഫാസിസത്തെ നേരിടാൻ എത്രത്തോളം ഉതകും? ഗാന്ധിയെയാണോ അംബേദ്കറിനെയാണോ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻറെ മുൻനിരയിൽ നിർത്തേണ്ടതെന്ന ചോദ്യങ്ങൾ പലരുടെ മനസിലുമുണ്ട്. ഈ വിഷയത്തിൽ നമ്മളോട് സംസാരിക്കുകയാണ് സുനിൽ മാഷ്.
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/@wlfwayanad
0:00 – 5:00 ഫാസിസത്തിലുൾച്ചേർന്ന തർക്കികതയുടെയും നിരാകരണത്തിന്റെയും യുക്തി
5:01 – 10:50 ഫാസിസത്തിന്റെ നിർവചനങ്ങൾ
10:51 – 15:00 അഭിപ്രായസ്ഥിരത ഗാന്ധിയിലും അംബേദ്കറിലും
15:01 – 37:39 ഫാസിസത്തിനെതിരെ ഗാന്ധിയുടെ നിലപാടുകൾ
37:40 – 55:00 ഫാസിസത്തിനെതിരെ അംബേദ്കറുടെ നിലപാടുകൾ
55:01 – 57:38 ഫാസിസത്തിന്റെ ജനിതകഘടനയെ അഴിച്ചുകാട്ടിയ അംബേദ്കറും, ഫാസിസത്തിനെതിരെ ധാർമ്മികബലം നൽകിയ ഗാന്ധിയും
57:39 – 1:04:49 മതനിരപേക്ഷതയും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും
1:04:50 – 1:12:19 ഇന്ത്യൻ ഭരണകൂടം ഫാസിസ്റ്റോ?
1:12:20 – 1:20:36 ഗാന്ധിയുടെ ആത്മബലം ചോദ്യംചെയ്യപ്പെടുമ്പോൾ
1:20:37 – 1:29:44 ജാതിവ്യവസ്ഥ, ധാർമികമൂല്യം, ഗീത എന്നിവയുടെ വിമർശനവും ഗാന്ധിയുടെ നിലപാടുകളും
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: