PONTHARAKAM MALAYALAM X'MAS CAROL SONG
Автор: GOLDEN VOICE
Загружено: 2025-12-15
Просмотров: 3484
ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങുന്നവർക്ക് ഈ വർഷത്തെ ഒരു മനോഹരമായ കരോൾ ഗാനം സമർപ്പിക്കുകയാണ് . ശ്രീ വിത്സ്വരാജിന്റെ ആലാപനവും . ശ്രീ ചുണ്ടമല ജോജി പകലോമറ്റം എഴുതിയ മനോഹരമായ വരികൾ . സംഗീതം സ്റ്റീഫൻ പ്രോഗ്രാം അനൂപ് വിയന്ന കൂടാതെ ഒരുപാട് കലയെ സ്നേഹിക്കുന്നവരുടെ കൂട്ടായ പ്രയത്നം നല്ലൊരു ക്രിസ്തുമസ് സമ്മാനമായി ഗോൾഡൻവോയ്സ് എന്ന YouTube ചാനലിൽ റീലീസ് ചെയ്തിരിക്കുന്നു . ഗാനം കേട്ടതിന് ശേഷം നിങ്ങളുടെ അഭിപ്രായം ചാനലിൽ മെസ്സേജ് ചെയുമല്ലോ
സ്നേഹപൂർവ്വം
സ്റ്റീഫൻ #christmas #christianmotivation #devotionalsongs #malayalam #malayalamchristiandevotionalsongs #malayalamlatest #carolsongs #carolsongsmalayalam
SINGER : WILSWARAJ
LYRICS : CHUNDAMALA JOJI PAKALOMATTOM
MUSIC & PRODUCTION STEEPHEN DEVASSY
PROGRAMMED : ANOOP VIENNA
MIXING : DENSON TUNES CHALAKUDY
STUDIO : DOWN TOWN ERUMELLI & VIENNA VAZHAKULAM
CAMERA : TIJO
EDITING : DEEPU EDASSERI
CHORES : SIJI , RINCY, SARATH & DEEPU
----------------------------------------------------------------
താരങ്ങൾ തിരി തെളിക്കും രാത്രി.
തൂമഞ്ഞിൻ മഴപൊഴിയും രാത്രി.
മാലാഖമാരവർ മാനത്തു നിരചേർന്ന്
മോദരായ് പാടുന്ന രാത്രി.
ഗ്ലോറിയ. ഗ്ലോറിയ. ഗ്ലോറിയ.
ലോകത്തിൻ നാഥാനാം ശ്രീയേശു രാജൻ
പാപവിമോചകൻ പരമോന്നതൻ,
ഒരു കുഞ്ഞുപൈതലായ്
കാലിത്തൊഴു ത്തതിൽ,
ദിവ്യകാരുണ്യമായ് പിറന്ന രാത്രി.
ഗ്ലോറിയ. ഗ്ലോറിയ. ഗ്ലോറിയ. ഗ്ലോറിയ.
നിത്യമാം ശാന്തിയീ
ഭൂവിൽ വിതക്കുവാൻ,
സ്നേഹസ്വരൂപനാം ദൈവകുമാരൻ.
പാപാന്ധകാരത്തെ പാടേയകറ്റുവാൻ
ദീപമായ് തെളിഞ്ഞ രാത്രി.
ഗ്ലോറിയ. ഗ്ലോറിയ. ഗ്ലോറിയ. ഗ്ലോറിയ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: