Vellikol ( Silver Stick)The Royal weighing stick, വെള്ളിക്കോല്‍ , weighing scale of Kerala (India)
Автор: HOME VISION & TECH
Загружено: 2020-06-03
Просмотров: 1815
വെള്ളിക്കോല്‍, (With subtitle in English ) 20-ആം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ വരെ നിലവിലുണ്ടായിരുന്ന ഒരു അളവുപകരണമാണ് വെള്ളിക്കോൽ.കിഴങ്ങ്, ചേന, ചേമ്പ്, മഞ്ഞൾ തുടങ്ങിയ കാർഷികോത്പന്നങ്ങളും മത്സ്യം തുടങ്ങിയവയും തൂക്കിവിറ്റിരുന്നത് ഇതുപയോഗിച്ചാണ്. കൂടുതൽ കൃത്യവും ലളിതവുമായ തുലാസ്സും ഇലക്ട്രോണിൿ തുലാസ്സും പ്രചാരത്തിൽ വന്നതോടെ ജനങ്ങളുടെ ദൈനംദിനജീവിതത്തിൽ വെള്ളിക്കോലിന്റെ ഉപയോഗം തികച്ചും ഇല്ലാതായി.
Vellikol ( The Royal weighing stick )
Vellikol or weighing scale of Kerala (India) works on fulcrum principle rarest
180 years old
handmade by iron or rosewood and brass ends.
The article to be weighed is hung at the hooks end and a string is attached to
the center
of the stick and the stick is adjusted till it is horizontally balanced and
the point of the string placement decides the weight which is graduated
in the stick and
that weight unit was Rathal similar to kilograms. This is a very auspicious item
to be kept in business centers and homes as a wealth charm and symbol of abundance.
Dimensions Length is 2feet to 3.5feet standard large size
നിർമ്മിതി
രണ്ടര അടീ മുതല്‍ 1 മീറ്റര്‍ വരെ നീളമുള്ള ദണ്ഡ് ചെത്തിമിനുക്കി ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് കനം കുറച്ച് കനം കുറച്ച് ഉഴിഞ്ഞെടുക്കുന്നു. ശേഷം ഇരുവശത്തും ഇരുമ്പുവളയങ്ങൾ ഘടിപ്പിക്കുന്നു. ദണ്ഡിന്റെ ഒരറ്റത്തു് ഗോളാകൃതിയിൽ ഒന്നോ അതിലധികമോ ഭാഗങ്ങളായി ഘനമുള്ള ഏതെങ്കിലും ലോഹംകൊണ്ടു് പൊതിയുമായിരുന്നു. ചെമ്പ്, ഇരുമ്പ് അങ്ങനെയുള്ള ലോഹങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. മികച്ച വെള്ളിക്കോലുകളിൽ, കൂടുതൽ സ്ഥിരവും ദീർഘകാലത്തേക്കു് കൃത്യതയും ലഭിക്കാൻ ആദ്യകാലങ്ങളിൽ വെള്ളി കൊണ്ടാണ് പൊതിഞ്ഞിരുന്നത്. വെള്ളിക്കുപകരം ഇരുമ്പോ ചെമ്പോ ഉപയോഗിക്കുന്ന കോലുകൾക്കുപോലും വെള്ളിക്കോൽ എന്ന പേർ പ്രചാരത്തിലായതു് അങ്ങനെയാണു്. കനം കുറഞ്ഞ ഭാഗത്തെ ചുറ്റിനോട് ചേർന്ന് ഒരു കൊളുത്തും പിടിപ്പിക്കും. ഈ കൊളുത്തിൽ തൂക്കിയാണ് ഭാരം കണക്കാക്കുന്നത്.
പ്രവർത്തനതത്വം
ബലം, അതു പ്രയോഗിക്കപ്പെടുന്ന അകലം എന്നിവയുടെ ഗുണനഫലമായ മൊമെന്റ് സമതുലനം ചെയ്യാൻ ഇതിൽ ഏതെങ്കിലും ഒന്നു് മറ്റേതിനെ അപേക്ഷിച്ച് ക്രമീകരിച്ചാൽ മതി എന്നതാണു് വെള്ളിക്കോലിന്റെ അടിസ്ഥാനപ്രവർത്തനതത്വം
പ്രയോഗം
വെള്ളിക്കോലിൽ കുറെ ചെറിയ വരകളും വലിയവരകളും കാണാം. ആ വരകളിലാണ് ബാലൻസിംഗിനായി ചരട് പിടിക്കുന്നത്. ഒരു വശത്തുള്ള കൊളുത്തിൽ ഭാരം തൂക്കുവാനുള്ള വസ്തുക്കൾ വച്ചിട്ടു വെള്ളിക്കോൽ തിരശ്ചീനമായി നിൽക്കുവാൻ ചരട് ഇടത്തോട്ടോവലത്തോട്ടോ നീക്കുന്നു. വെള്ളിക്കോൽ തിരശ്ചീലമായി നിൽക്കുന്ന സമയത്തെ ചരടിന്റെ സ്ഥാനം നോക്കിയാണ് തൂക്കം പറയുന്നത്. ആദ്യകാലങ്ങളിൽ റാത്തലിലായിരുന്നു വെള്ളിക്കോലിലെ തൂക്കം കണക്കാക്കിയിരുന്നത്. .
ഒരോ ദണ്ഡിനും പരമാവധി തൂക്കാവുന്ന ഭാരം ദണ്ഡ് നിർമ്മിക്കുമ്പോൾ തന്നെ നിർണ്ണയിച്ചിരിക്കും. ബാലൻസിംഗിനായി പിടിക്കുന്ന ചരട് തൂക്കുന്ന വസ്തുവിന്റെ ഏറ്റവുമടുത്ത് പിടിക്കുമ്പോൾ ലഭിക്കുന്നതാണ് പരമാവധി തൂക്കം.
പണ്ട് ബിസിനസ്സ് കേന്ദ്രങ്ങളിലും വീടുകളിലും സമ്പത്തിന്റെ മനോഹാരിതയും സമൃദ്ധിയുടെ പ്രതീകവും ആയി ഇത് സൂക്ഷിക്കുമായിരുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: