ചെട്ടികുളങ്ങര ദേവിക്ഷേത്രനടയിൽ സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ ശ്രീമദ് ഭാഗവതം സപ്താഹം രണ്ടാം ദിവസം
Автор: God Of Dream Drive
Загружено: 2026-01-22
Просмотров: 9450
സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആലപ്പുഴ ജില്ലയിൽ മാവേലിക്കര ചെട്ടികുളങ്ങര ദേവിക്ഷേത്ര സന്നിധിയിൽ... രണ്ടാം ദിനം Part-2
ഭക്തജനങ്ങളേ,
സർവ്വമംഗളകാരിണിയും, ഇഷ്ടവരപ്രദായിനിയുമായ ചെട്ടികുളങ്ങര അമ്മയുടെ തിരുനടയിൽ
വേദസാരമായ ശ്രീമദ് ഭാഗവതത്തിന്റെ മാഹാത്മ്യം ശൗനകാദി യോഗീശ്വരന്മാർ പാടിപ്പുകഴ്ത്തുന്നു. കലികാലത്ത് മറ്റെല്ലാ അനുഷ്‌ഠാനങ്ങളിലും വെച്ച് ശ്രേഷ്ഠമാണ് ശ്രീമദ് ഭാഗവത പാരായണവും, ശ്രവണവും. മഹാവിഷ്‌ണുവിൽ നിന്ന് ബ്രഹ്മാവും, ബ്രഹ്മാവിൽ നിന്ന് നാരദനും, നാരദനിൽ നിന്ന് വേദവ്യാസ ഭഗവാനും ഗ്രഹിച്ച ഭാഗവത ധർമ്മം വ്യാസപുത്രനും ശിഷ്യനുമായ ശ്രീശുക ബ്രഹ്മർഷി ശാപഗ്രസ്ഥനായ പരീക്ഷിത്ത് മഹാരാജാവിന് ഏഴു ദിവസം കൊണ്ട് ഉപദേശിച്ച് അദ്ദേഹത്തെ ജീവൻ മുക്തനാക്കി. അതുപോലെ എല്ലാ ജീവരാശികൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്ന മഹാമൃത്യുഞ്ജയ മന്ത്രമാണ് ശ്രീമദ് മഹാഭാഗവതം. ഏഴുദിനങ്ങൾ കൊണ്ട് ഭാഗവതത്തെ ദുഴുവൻ യജ്ഞവിധിപ്രകാരം പാരായണം ചെയ്ത് ശ്രവിക്കുക എന്നതാണ് സപ്‌താഹം എന്ന പേരുകൊണ്ട് സൂചിപ്പിക്കുന്നത്. യുഗ ധർമ്മങ്ങൾ പാലിക്കാത്ത ജനങ്ങൾക്ക് സംസാരജീവിതം ക്ലേശകരമാവുന്നത് പ്രത്യക്ഷാനുഭവം. കലിയുഗത്തിൽ മനുഷ്യർ നിത്യ ദുഃഖിതമായി വലയുമ്പോൾ പരിഹാരമായി ശ്രീശുക ബ്രഹ്മർഷി നിർദ്ദേശിച്ചിരിക്കുന്നത് ശ്രീമദ് ഭാഗവത ശ്രവണം തന്നെയാണ്. ഏഴു ദിവസം കൊണ്ട് ആചരിച്ചാൽ പ്രത്യക്ഷ ഫലത്തെ നൽകുന്ന ശ്രീമദ് ഭാഗവത യജ്ഞം സകല ചരാചരങ്ങൾക്കും ഉത്തമ കർമ്മം തന്നെയാണ്. ദുർചിന്തകളിൽ പിടയുന്ന ആധുനിvക മനുഷ്യൻ്റെ മനസ്സിനെ അദ്ധ്യാത്മികത യിലേക്ക് കയറ്റണമെങ്കിൽ ശ്രീകൃഷ്‌ണ കഥകൾ ശ്രവിക്കണം എന്നതാണ് ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ളത്.
ലോകപ്രശസ്ത ഭാഗവതാചാര്യൻ സംപൂജ്യ സ്വാമി ഉദിത്ചൈതന്യജിയുടെ വാക്കുകളിൽ നിന്നും നമ്മുക്ക് ശ്രവിക്കാം..
ആധുനിക സുഖസൗകര്യങ്ങളാൽ നഷ്ടപ്പെട്ട ബന്ധങ്ങളും താളം തെറ്റുന്ന ജീവിതവും ഇന്ന് നമുക്ക് ചുറ്റുമുണ്ട് . ഇങ്ങനെ ഒരവസരത്തിൽ ആണ് കാലഘട്ടത്തിൻ്റെ ആവശ്യമായി സുകൃതം ഭാഗവത യജ്ഞ സമിതി മുന്നോട്ട് പോകുന്നത്. നല്ല സമൂഹത്തിനു മാത്രമേ ഗുണപരമായ ജീവിതമാർഗ്ഗം പുതിയ തലമുറകൾക്ക് കാണിച്ചു കൊടുക്കാൻ സാധിക്കുകയുള്ളൂ. ഇത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വവും കടമയുമാണ്. വളർന്നു വരുന്ന യുവത്വത്തിന് ആരോഗ്യമുള്ള മനസ്സും സ്നേഹബന്ധമുള്ള സമൂഹത്തെയും നേടി കൊടുക്കുക എന്നതാണ് സുകൃതം ഭാഗവതയജ്ഞ സമിതിയുടെ ലക്ഷ്യം. നമ്മുടെ ഉത്തരവാദിത്യത്തിൽ നിന്നും മാറി നിന്ന് വഴി തെറ്റി പോകുന്ന യുവത്വത്തെ കണ്ട് ദുഖിച്ചതു കൊണ്ടോ പഴി പറഞ്ഞതു കൊണ്ടോ പ്രയോജനമില്ല. ഇന്ന് ലഹരിക്കെതിരെ ബോധവൽക്കരണവും പ്രചരണവും നടക്കുന്നുണ്ട്. എന്നാൽ ജീവിതം തന്നെ ഒരു ലഹരി ആക്കാൻ വഴികാണിക്കുവാനോ പ്രേരണയും പ്രചോദനവും കൊടുത്ത് നയിക്കുവാനോ സമൂഹത്തിനു ഉത്തരവാദിത്വമില്ല. ഇവിടെ സുകൃതം ഭാഗവത യജ്ഞ സമിതി ഒരു സാമൂഹിക-ആത്മീയ കൂട്ടായ്‌മയിലൂടെ മുന്നിട്ടിറങ്ങി നന്മ ചിന്തിക്കുവാനും, നന്മ ചെയ്യുവാനും നന്മയോട് ചേർന്ന് നിന്ന് പ്രവർത്തിച്ച് യുവ തലമുറക്കായി അവസരം നൽകുകയും ഒരുക്കുകയാണ്. നാം ഈ ഉത്തരവാദിത്യം ഏറ്റെടുത്താലേ നമ്മുടെ തലമുറ നമ്മെ പിന്തുടരുകയുള്ളൂ. നിങ്ങളെ ഏവരേയും പൂജനീയ സ്വാമി ഉദിത് ചൈതന്യാജി 2026 ജനുവരി മാസം 20 മുതൽ 27 വരെ ചെട്ടികുളങ്ങര അമ്മയുടെ തിരുസന്നിധിയിൽ
സാങ്കേതികമായും സാമ്പത്തികമായും മുന്നേറിക്കൊണ്ടിരിക്കുമ്പോഴും സമൂഹത്തിൽ ആധി, ഉത്കണ്‌ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ കൂടിവരുന്നതായി കാണുന്നു. ഏതൊരു സമൂഹത്തിൻ്റെയും അടിസ്ഥാന ശിലയായ കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ രാഷ്ട്ര പുരോഗതിക്ക് തന്നെ തടസ്സം സൃഷ്ടിച്ചേക്കാം വൈകാരികവും, മാനസികവും, ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുവാനും പ്രചോദിത ബുദ്ധിയോടെ പ്രവർത്തിക്കുവാനും ആത്മീയത മനുഷ്യരെ സഹായിക്കുന്നു എന്ന് ആധുനിക ഗവേഷണങ്ങൾ വരെ സമർത്ഥിക്കുന്നുണ്ട്. ആയതുകൊണ്ട് എല്ലാ ഭക്തമനസ്സുകളെയും ഞങ്ങൾ ഈ സദുദ്യമത്തിലേക്ക് സാദരം ക്ഷണിക്കുന്നു.
ചിരപുരാതന ഭാരത സംസ്‌കാരത്തിൻ്റെ മതമാണ് അദ്വൈതമതം. സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്ന ദൈവീകമായ ശക്തിയെ ഉണർത്തി ഓരോരുത്തരുടെ ജീവിതം അവരവർക്കും കുടുംബത്തിനും സമുഹത്തിനും അനുഗ്രഹമാക്കി തീർക്കാൻ ഋഷീശ്വരനായ വേദവ്യാസ മഹർഷി നമുക്ക് തന്നിരിക്കുന്ന ശ്രേഷ്‌ഠ പുരാണമാണ് ശ്രീമദ് ഭാഗവതം.
ക്ഷേത്ര സന്നിധിയിൽ ഇരുന്ന് യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യ ജിയിലൂടെ ശ്രീകൃഷ്‌ണ സ്വരൂപമായ പുണ്യഭാഗവതപുരാണ തിലകത്തെ ശ്രവിക്കുവാൻ നമുക്ക് കിട്ടിയ ഭാഗ്യം ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ്. ഭൂമിയിൽ എല്ലായിടത്തും വെള്ളം ഉണ്ടാകാം... പക്ഷേ അത് അനുഭവിക്കണമെങ്കിൽ എളുപ്പം കുഴിച്ചാൽ കിട്ടുന്ന സ്‌ഥലം കണ്ടുപിടിച്ച്, നാം കിണർ കുഴിച്ചെടുക്കണം. ഇതുപോലെയാണ് ദേവി സന്നിധിയിൽ ഭാഗവതശ്രവണം ചെയ്‌താൽ കിട്ടുന്ന ഫലവും. എല്ലാവരിലും ഉള്ള ദൈവീകത ഉണർത്താൻ സാധാരണ മനുഷ്യരായ നമ്മെ ഗുരുത്വവും ദൈവീകതയും ഉള്ള മനുഷ്യരാക്കി മാറ്റാൻ നിങ്ങൾ എല്ലാവരേയും മാവേലിക്കര ചെട്ടികുളങ്ങര ദേവിക്ഷേത്രസന്നിധിയിലേക്ക് ക്ഷണിക്കുന്നു.
യജ്ഞത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പരമാവധി സൗകര്യങ്ങളും യജ്ഞ സംഘാടകർ ഒരുക്കിയിട്ടുണ്ട്. സാധാരണ സപ്‌താഹങ്ങളിൽ നിന്നും വ്യത്യസ്‌തമായി നരസിംഹാവതാരം, ശ്രീകൃഷ്‌ണാവതാരം, രുഗ്മിണി സ്വയംവരം, സുദാമ ചരിതം തുടങ്ങിയ പ്രധാന ഭാഗങ്ങളുടെ ദൃശ്യാവിഷ്‌കാരവും ഇവിടെ യജ്ഞ വേദിയിൽ ഒരുക്കുന്നുണ്ട്. കാണുന്ന മാത്രയിൽതന്നെ ഭക്തി നിറയ്ക്കുന്ന ഈ ദൃശ്യാവിഷ്കാരങ്ങൾ സപ്‌താഹ യജ്ഞത്തെ ഒരുമഹോത്സവമാക്കി മാറ്റി നമ്മളെ അനുഗ്രഹിക്കും എന്നതിൽ സംശയമില്ല. സപ്‌താഹ യജ്ഞത്തിൻ്റെ പൂർണ്ണതയ്ക്കും അനുഗ്രഹ സിദ്ധിക്കുമായി നിങ്ങൾ എല്ലാവരുടെയും ഹൃദയപൂർണ്ണമായ സമർപ്പണവും സഹകരണവും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.. 🙏
#swamiji #godofdreamdrive #bvtv #instagram #sapthaham #bhagavatham
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: