മൂന്നാമത് പാട്ടശ്ശേരി കുടുംബ സംഗമം | 2026 ജനുവരി 10 | 3rd Pattasseri Family Meet | Kooriyaad |
Автор: Mediacart
Загружено: 2026-01-09
Просмотров: 3449
1770 ലെ മമ്പുറം തങ്ങളുടെ മലബാറിലേക്കുള്ള വരവോടെ പാട്ടശ്ശേരി തറവാടിലേക്ക് പുതിയ വെളിച്ചം വിരുന്നുവന്നു. കൊടിഞ്ഞി പള്ളിയിലെ പ്രസിദ്ധമായ സത്യം ചൊല്ലിക്കൊടുക്കുന്ന ചടങ്ങ് ഇന്നും തുടർന്ന് പോരുന്നു. കൊടിഞ്ഞി വലിയ ജുമുഅത് പള്ളിയിലെ പ്രധാന ചുമതലകൾ നിർവഹിക്കുന്നതിൽ ഇപ്പോഴും പാട്ടശ്ശേരി തറവാട്ടിലെ കാരണവന്മാരുമുണ്ട്.
കാലം ജീവനുള്ള ഓർമകളുമായി പിന്നെയും മുന്നോട്ട് നടന്നു. പാട്ടശ്ശേരി കുടുംബം പല കൈവഴികളായി ചരിത്രത്തിൽ പടർന്നു. തായ് വേരിൽ നിന്ന് ഊർജം വാങ്ങി പല മടങ്ങ് വളർന്നുകയറിയ മഹാമരങ്ങളെ ഓർത്ത് നോക്കൂ... പാട്ടശ്ശേരി കുടുംബം വളരുകയായിരുന്നു.
കൊട്ടന്തല, ചിറമംഗലം, എ ആർ നഗർ, വലിയോറ, ഒടമല, ആനമങ്ങാട്, ഇരുമ്പിളിയം അങ്ങനെ പല പ്രദേശങ്ങളിലായി പാട്ടശ്ശേരി കുടുംബം ഒരു മഹാ വൃക്ഷത്തിന്റെ ശാഖകളായി പടർന്നു പന്തലിച്ചു.
കൊട്ടന്തലയിലെയും പാലത്തിങ്ങലിലെയും പാട്ടശ്ശേരിക്കാരുടെ ചരിത്രം 200 വർഷത്തിലേറെ പഴക്കമുള്ളതാണ്. മമ്പുറം തങ്ങളുടെ കാലത്ത് തന്നെ കൊടിഞ്ഞിയിൽ നിന്നും കൊട്ടന്തലയിലേക്ക് പാട്ടശ്ശരിയുടെ കൈവഴികളെത്തിയിട്ടുണ്ട്. പാട്ടശ്ശേരി നായർകുളം ജുമാ മസ്ജിദ്, പാട്ടശ്ശേരി കുഞ്ഞറമു ഹാജി മെമ്മേറിയൽ എ.എൽ.പി സ്കൂൾ എന്നിവ പാട്ടശ്ശേരിക്കാരുടെ സംഭാവനകളാണ്.
ചിറമംഗലം പ്രദേശത്ത് ഇപ്പോൾ നാൽപതോളം വീടുകളിലായി പാട്ടശ്ശേരി കുടുംബം വ്യാപിച്ച് കിടക്കുന്നു. അന്നത്തെ കാലത്ത് തന്നെ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടിയതോടൊപ്പം സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലും സജീവമായി പ്രവർത്തിക്കുകയും ചെയ്തവരായിരുന്നു ചിറമംഗലത്തെ പൂർവികർ.
എ.ആർ.നഗർ പ്രദേശത്ത് 1800 കൾക്ക് മുമ്പ് തന്നെ പാട്ടശ്ശേരി കുടുംബം താമസമാക്കിയിട്ടുണ്ട്. ഇന്നത് ഇരുപതോളം വീടുകളായി വ്യാപിച്ച് കിടക്കുന്നു.
വലിയോറയിലെ പാട്ടശ്ശേരി ചരിത്രത്തിന് 200 വർഷത്തെ പഴക്കമുണ്ട്.
ഒടമല, ആനമങ്ങാട്, ഇരുമ്പിളിയം എന്നീ പ്രദേശങ്ങളിലും പാട്ടശ്ശേരി കൂടുംബത്തിൻ്റെ കൈവഴികളുണ്ട്.
മമ്പുറം തങ്ങൾ ഉൾപ്പെടുന്ന പണ്ഡിത നേതൃത്വം , അധിനിവേശ ശക്തികൾക്കെതിരെ ജീവിതം സമർപ്പിച്ച കാലം. തങ്ങളുടെ വെളിച്ചം സ്വീകരിച്ച് ഈ കുടുംബത്തിലെ കാരണവന്മാരും സമരഭൂമിയിൽ പോരിനിറങ്ങി. പാട്ടശ്ശേരി കുടുംബത്തിലെ ഒരു തറവാട്ടുകാരെ, സാമ്രാജ്യത്വ ശക്തികൾ ആൻഡമാനിലേക്ക് നാടുകടത്തി.1921 ൽ ആനമങ്ങാടേക്ക് പോയ പാട്ടശ്ശേരിയിലെ കണ്ണികൾ ആൻഡമാനിൽ അഭിമാനമുള്ള സ്മരണകളോടെയുണ്ട്.
1919 കാലം. രാജ്യം, വൈദേശിക ശക്തികളുടെ ക്രൂരതകളുടെ പിടിയിൽ പിടയുന്ന നേരങ്ങൾ. അന്ന് വിശ്വാസികൾക്ക് കരുത്തായത് അക്ഷരങ്ങളുടെ വലിയ ലോകമാണ്. ആദർശവും ആത്മീയജീവിതവും മഹത്തുക്കളിൽ നിന്ന് കേട്ടുപഠിച്ച സാക്ഷരകുടുംബങ്ങളായിരുന്നു മുസ്‌ലിം വീടുകൾ. 1919 ൽ പാട്ടശ്ശേരി കുടുംബത്തിലെ പ്രധാനപ്പെട്ട ഒരു കാരണവരായ പാട്ടശ്ശേരി മൂസ ഒരു സ്കൂൾ പണിയുന്നതിനാവശ്യമായ പദ്ധതിക്ക് തുടക്കമിട്ടു. ആ സ്കൂൾ ഇന്ന് കൊടിഞ്ഞി ജി.എം.യു.പി സ്കൂളായി വളർന്നു. ഓത്തുപള്ളിയിൽ വിദ്യ നുകർന്ന തലമുറകൾ പ്രബുദ്ധമായി രാജ്യ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇടപെട്ടു. അന്ന് കുടുംബത്തിൽ നിന്ന് ചെറമംഗലത്തേക്ക് പോയവരിൽ ആ നാടിന് വിദ്യ നുകർന്ന ഒരു അധ്യാപികയുണ്ടായിരുന്നു. ഒരു ദേശത്തിന്റെ ധീരയായപണ്ഡിത. നോക്കൂ...എത്ര മധുരമായാണ് ഈ കുടുംബം ഇസ്‌ലാമിനെ തലമുറകളിലേക്ക് പകർത്തിയത്.
ചരിത്രത്തിന്റെ പിൽക്കാലവഴികളിൽ
തിളങ്ങുന്ന സ്മരണകളോടെ പാട്ടശ്ശേരി കുടുംബം തുടർന്നു. ഇന്ന് നിരവധി കുടുംബങ്ങൾ, അനേകം പള്ളികൾ ഈ തറവാടിന്റെ ചരിത്രത്തെ തിരിതെളിച്ച് നിർത്തുന്നു.
ഒരു നാടിന്റെ പോയകാലഹൃദയത്തിൽ ജ്വലിക്കുന്ന ഓർമകളുള്ള പാട്ടശ്ശേരി കുടുംബത്തിന്റെ അപൂർണമായ ചരിത്രമാണിത്. ചരിത്രകുതുകികളുടെ പഠനങ്ങൾ കൂടുതൽ വഴികളിലേക്ക് തെളിച്ചമേകും...
ഇപ്പോൾ ആയിരക്കണക്കിന് അംഗങ്ങളുള്ള ഈ കുടുംബം മനുഷ്യപക്ഷ രാഷ്ട്രീയത്തിലും സാമൂഹിക ഇടങ്ങളിലും നിറമുള്ള അടയാളങ്ങൾ തുന്നുന്നു. വാണിജ്യരംഗത്തെ ചരിത്രത്തെ ഓർമിപ്പിച്ച്, അംഗങ്ങളിൽ വലിയൊരു സംഘം കച്ചവട മേഖലയിൽ സജീവമായുണ്ട്. അറിവും മഹത്വമുള്ള തൊഴിലും സമം ചേർന്ന വിവിധ ദേശങ്ങളിലുള്ള വൈവിധ്യമുള്ള പ്രവർത്തന മേഖലകൾ ഈ കുടുംബത്തിന് കാന്തിയേറ്റുന്നു.
ചരിത്രം തുടർച്ചയാണ്. നന്മയുടെ, സാമൂഹികതയുടെ, സൗഹാർദ്ദത്തിന്റെ, കുടുംബ വേരുകളുടെ തുടർച്ച. പൂർവികർ തുടങ്ങിയ മധുരവഴികളിൽ പ്രതിജ്ഞകളോടെ തുടരുക നമ്മൾ.
"നമ്മിലൊരാളിന്റെ നിദ്രയ്ക്കു മറ്റയാൾ
കണ്ണിമ ചിമ്മാതെ കാവൽ നിന്നീടണം
ഇനി നീയുറങ്ങുക
ഞാനുണർന്നിരിക്കാം"
നമുക്ക് ദൗത്യങ്ങളുണ്ട്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: