A Day in Vazhvanthol I ആനവണ്ടിയിലെ വനിതാ യാത്രികർ I Friends@VTM I വാകമരത്തണലിൽ
Автор: വാകമരത്തണലിൽ
Загружено: 2023-12-09
Просмотров: 843
#BeenasVibez #Vazhvanthol #ksrtc #keralatourism #KSRTCBudgetTourism
ദൈനം ദിന ജോലികളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും മാറിയൊരു ഇടവേള ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. അത്തരം ഇടവേളകൾ യാത്രകൾക്കായി മാറ്റി വയ്ക്കുമ്പോൾ മനസ്സിനും ശരീരത്തിനും വന്നു ചേരുന്ന ഉണർവ്വ് ചെറുതല്ല. കഴിഞ്ഞ അന്താരഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് KSRTC നെയ്യാറ്റിൻകര ബജറ്റ് ടൂറിസം കൂട്ടായ്മ സംഘടിപ്പിച്ച വനിതകൾക്കു മാത്രമായുള്ള വാഴ്‌വാന്തോൾ യാത്രയെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.
ധനുവച്ചപുരം വി ടി എം എൻ എസ് എസ് കോളെജിൽ 1986-88 കാലഘട്ടത്തിൽ പ്രീ-ഡിഗ്രി പഠിച്ച ഞങ്ങൾ അഞ്ചുപേർ ഈ യാത്രയുടെ ഭാഗമാകുകയായിരുന്നു. ഒപ്പം, പരിചയക്കാരും അല്ലാതുള്ളവരുമായ മറ്റനവധി സ്ത്രീകളും. ആര് വയസ്സുകാരി മുതൽ അറുപതുകാരിവരെയുണ്ടായിരുന്നു ഈ യാത്രയിൽ. വാഴ്വാന്തോളിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ആദ്യ ട്രിപ്പ് കൂടിയായിരുന്നു ഇത് എന്ന സവിശേഷതയും ഈ യാത്രയ്ക്കു സ്വന്തം.
തിരുവനന്തപുരത്ത് നിന്ന് ബോണക്കാടിലേക്കുള്ള വഴിയിൽ ഏകദേശം 50 കിലോമീറ്റർ അകലെ വിതുരയ്ക്കടുത്താണ് വാഴ്വന്തോൾ വെള്ളച്ചാട്ടം. കാണിത്തടത്തിൽ നിന്ന് ആരംഭിച്ച്, യൂക്കാലിപ്‌റ്റസ് തോട്ടങ്ങളിലൂടെയുള്ള ട്രെക്കിംഗ് പ്രാരംഭത്തിൽ എളുപ്പമായിരുന്നു. മുകളിലേക്ക് പോകവെ ശ്രമകരമായി. എന്നാൽ മേലാപ്പുള്ള, ഉയരമുള്ള മരങ്ങൾ നമ്മെ കൈപിടിച്ചു മുകളിലേയ്ക്ക് ആനയിക്കുകയായിരുന്നു.
വാഴ്വന്തോളിലേക്കുള്ള ട്രെക്കിംഗ് അഞ്ചു കിലോമീറ്ററോളം ദൈർഘ്യമേറിയതും രസകരവുമായ അനുഭവമായി. മുകളിൽ രണ്ട് വെള്ളച്ചാട്ടങ്ങൾ കാണാം. വനമേഖലയിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യത്തെ വെള്ളച്ചാട്ടത്തിലെത്തും. ഇവിടെ കുളിർ കാറ്റേറ്റ് വിശ്രമിക്കാനായതും ഇവിടത്തെ മാലിന്യമുക്തമായ തണുത്ത വെള്ളം ആവോളം ആസ്വദിച്ച് കുളിക്കാനായതും ഈ യാത്രയെ അവിസ്മരണീയമാക്കുകയായിരുന്നു.
ആദ്യന്തം വ്യത്യസ്തമായിരുന്നു ഈ വാഴ്‌വന്തോൾ യാത്ര. ട്രെക്കിങ്ങ് കൂടാതെ, ഇടയ്ക്ക് വനിതാ ടീമുകളുടെ ഫുട്ബാൾ മത്സരം, നൃത്തം എന്നിവയ്ക്കൊക്കെ ഏതാണ്ടെല്ലാപേരും കൂടി. തങ്ങൾക്ക് മാത്രമുള്ളൊരിടം എന്നതിൽ എല്ലാ വനിതകളും സ്വതന്ത്ര ചിത്തരായി, ആസ്വദിച്ചു.
ഓരോ യാത്രയും ഓരോരുത്തരിലും വ്യത്യസ്ത അനുഭൂതികളാവും ഉണ്ടാക്കുക. സഹയാത്രികർ, കാലാവസ്ഥ, നമ്മുടെ മനോവ്യാപരം ഇവയൊക്കെയും ഓരോ യാത്രയിലും നമുക്ക് പുത്തൻ അനുഭൂതികളാണ് സമ്മാനിക്കുക. അപരിചിതരുടെ കൂട്ടത്തിലൊരാളാകുന്നതും, ചിരകാല സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതും ഒക്കെ വ്യത്യസ്തങ്ങളായ ആനന്ദം നൽകുന്ന അനുഭവങ്ങളാണ്. ഇനിയും ഒരു പാട് യാത്രകൾക്കായി നമുക്കു ഒന്നിക്കാം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: