UchittaTheyyam/ഉച്ചിട്ട /Thottam/Malabar/Kannur/Dance/Hindu/Temple/Malayalam Travel Blog/HD
Автор: YatrikaN യാത്രികൻ
Загружено: 2023-05-13
Просмотров: 102
മന്ത്ര മൂര്‍ത്തികളിലും പഞ്ച മൂര്‍ത്തികളിലും പ്രമുഖയും അതിസുന്ദരിയുമായ ദേവി .. അഗ്നി ദേവന്‍റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്നു വീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണു അതില്‍ നിന്നും ദിവ്യ ജ്യോതിസ്സോട് കൂടി സുന്ദരിയായ ദേവിയുണ്ടായി . ആ ദേവിയെ ബ്രഹ്മദേവന്‍ അവിടെ നിന്നും കാമദേവന്‍ വഴി മഹാ ദേവന് സമര്‍പ്പിച്ചു എന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷപ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്ന് മാനുഷരൂപത്തില്‍ കുടിയിരുന്നുമെന്നുമാണ് കഥ.
എന്നാല്‍ ശ്രീകൃഷണ സഹോദരിയായ യോഗമായ ദേവിയാണ് ഉച്ചിട്ട എന്ന് വേറൊരു കഥയും കേള്‍ക്കാനുണ്ട്..അഗ്നിപുത്രിആയതുകൊണ്ട് തീയില്‍ ഇരിക്കുകയും കിടക്കുകയും തീകനല്‍ വാരി കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്. ഈ തെയ്യത്തിന്‍റെ വാമൊഴികള്‍ മാനുഷ ഭാവത്തിലാണ്.
സുഖപ്രസവകാരിണി.പാർവ്വതി ദേവിയുടെ സങ്കല്പം.ശിവകോപം കൊണ്ടുണ്ടായ അഗ്നിയിൽ അമർന്നിരുന്ന് മഹേശനെ വിസ്മയിപ്പിച്ചു.ഉച്ചത്തിൽ അട്ടഹസിച്ചതിനാൽ ഉച്ചിട്ടയായി. കംസൻറെ അന്തകൻ ഭൂമിയിൽ പിറന്നുവെന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞ ദേവിയാണ് എന്നും ഐതീഹ്യം ഉണ്ട്.
ഇത്തരം വീഡിയോകൾ തുടർന്നും കാണണമെന്നുണ്ടെങ്കിൽ സബ്സ്ക്രൈബ് ബട്ടണിലും നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി സമീപമുള്ള ബെൽ ബട്ടനിലും ക്ലിക് ചെയ്യുക.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: