മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധത കപടമെന്ന് തെളിഞ്ഞു: തുളസീധരൻ പള്ളിക്കൽ SDPI സംസ്ഥാന വൈസ് പ്രസിഡന്റ്
Автор: Empower Voice
Загружено: 2025-12-27
Просмотров: 1122
#sdpikerala #sdpi #kerala #malayalam
അമ്പലപ്പുഴ : തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു കേരളത്തിൽ സംഭവിച്ച നാടകീയ രംഗങ്ങൾ ഇടത് - വലത് മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധത കപടമെന്ന് തെളിയിച്ചു എന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ എസ്.ഡി.പി.ഐ പരിശ്രമിക്കുമ്പോൾ ജനാധിപത്യത്തെ അപഹസിച്ചു കൊണ്ട് ബിജെപിയെ അധികാരത്തിൽ കൊണ്ട് വരാനുള്ള സഹായങ്ങളാണ് ഇരു മുന്നണികളും ചെയ്ത് കൊണ്ടിരിക്കുന്നത് കേരളത്തിന് പുറത്ത് ഇന്ത്യ മുന്നണി രൂപീകരിച്ചു ഒരുമിച്ചു നിൽക്കുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിൽ ഐക്യപ്പെടാതെ ബിജെപിയെ സഹായിക്കുന്ന നിലപാട് വെളിവാക്കുന്നത് അവർ പറയപ്പെടുന്ന ഫാഷിസ്റ്റ് വിരുദ്ധത വെറും വായ്‌താരി മാത്രമാണെന്നും അമ്പലപ്പുഴ മണ്ഡലത്തിൽ വിജയിച്ച എസ്.ഡി.പി.ഐ ജനപ്രതിനിധികൾക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു തുളസീധരൻ പള്ളിക്കൽ. തൃശൂരിൽ യുഡിഎഫ് ജനപ്രതിനിധികൾ ഒന്നടങ്കം ബിജെപിയിലേക്ക് പോയതും, കോട്ടാങ്ങൾ പഞ്ചായത്തിൽ ബിജെപിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതുമൊക്കെ കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങൾ വീക്ഷിക്കുന്നുണ്ടെന്നും ഫാഷിസ്റ്റ് വിരുദ്ധതയിൽ ജനങ്ങൾക്ക് വിശ്വസിക്കാവുന്ന ഏക പാർട്ടി എസ്.ഡി.പി.ഐ ആണെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ പാർട്ടി നേടിയ മികച്ച വിജയം ജനങ്ങൾ പാർട്ടിയിൽ അർപ്പിക്കുന്ന വിശ്വാസം തെളിയിക്കുന്നതാണെന്നും തുളസീധരൻ പള്ളിക്കൽ കൂട്ടി ചേർത്തു. വളഞ്ഞവഴിയിൽ നിന്ന് വാഹന റാലിയായി വണ്ടാനം ഹോസ്പിറ്റൽ ജങ്ഷനിൽ എത്തുകയും അവിടുന്ന് ബഹുജന റാലിയായി ആണ് വണ്ടാനം കിണർ മുക്കിൽ എത്തിയത്. ആലപ്പുഴ നഗര സഭ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്, പുറക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് ജനപ്രതിനിധികൾക്കാണ് സ്വീകരണം നൽകിയത്.
/ empowervoice.in
/ empower_voice
/ empower.voice
/ @empowervoice
Email ID : [email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: