മണ്ണ് പൊന്നാക്കാൻ മലപ്പുറം നഗരസഭ
Автор: Malappuram Municipality
Загружено: 2025-01-15
Просмотров: 2650
മലപ്പുറം നഗരസഭയിൽ 11.40 കോടിയുടെ ലോകബാങ്ക് പദ്ധതികൾക്ക് തുടക്കം.
മാലിന്യ സംസ്കരണ രംഗത്ത് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നത് ആശാവഹം, ഇ.ടി മുഹമ്മദ് ബഷീർ എംപി
മലപ്പുറം: മാലിന്യ സംസ്കരണ രംഗത്ത് ആധുനിക സാങ്കേതികവിദ്യകളും, കാലാനുസൃതമായ പുതിയ സമീപനങ്ങളും നടപ്പിലാക്കുന്നത് ഈ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴി തെളിയിക്കുമെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രസ്താവിച്ചു. മലപ്പുറം നഗരസഭയിൽ ലോകബാങ്ക് സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അതിവേഗം സംഭവിക്കുന്ന നഗരവൽക്കരണങ്ങളുടെ നിരവധി ഗുണങ്ങളോടൊപ്പം, മാലിന്യങ്ങളുടെ വർദ്ധനവ് ഉണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങൾ വലുതാണ്. ജനങ്ങളുടെ ജീവിതസാഹചര്യത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ ആളോഹരി വരുമാന വർധനവ്, ജീവിത സാഹചര്യങ്ങളുടെ ലഭ്യത, ഉയർന്ന സാമൂഹിക ജീവിതാന്തരീക്ഷം എന്നിവയോടൊപ്പം ഇത് മൂലം ഉണ്ടാവുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ശാസ്ത്രീയമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇടയിൽ മലപ്പുറം നഗരസഭ വലിയ മാതൃകകളാണ് നിരന്തരം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും, അടിസ്ഥാന സൗകര്യങ്ങളുടെ വികസന കാര്യങ്ങളിലും കേന്ദ്ര ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നതിൽ മലപ്പുറം സൃഷ്ടിച്ച മാതൃക മാലിന്യ സംസ്കരണ രംഗത്തേക്കും വ്യാപിപ്പിക്കാനായത് അഭിനന്ദനാർഹമാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ കാഴ്ചപ്പാടും സങ്കൽപ്പങ്ങളും പുരോഗമനപരമാകുമ്പോൾ ജനജീവിത ഗുണനിലവാരത്തിന് ഇത് വലിയതോതിൽ സഹായകരമായി തീരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, മഞ്ചേരി നഗരസഭ ചെയർപേഴ്സൺ വി.എം സുബൈദ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ അബ്ദുൽ ഹക്കീം,മറിയുമ്മ ശരീഫ് കോണോത്തൊടി, സിപി ആയിഷാബി, നഗരസഭ കൗൺസിലർ കെ.പി ഷരീഫ്, നഗരസഭാ സെക്രട്ടറി കെ.പി ഹസീന,ശിഹാബ് മൊടയങ്ങാടൻ, പി.എസ്.എ ഷബീർ,
ജയശ്രീ രാജീവ്,
മഹമൂദ് കോതേങ്ങൽ,
സുഹൈൽ ഇടവഴിക്കൽ,
സി.കെ സഹീർ,
എ.പി ഷിഹാബ്,
രത്നം വി,
സമീറ മുസ്തഫ,
നാജിയ ഷിഹാർ,
ഖദീജ മുസ്ലിയാരകത്ത്,
ഷാഫി മൂഴിക്കൽ,
ആയിശാബി ഉമ്മർ, ക്ലീൻ സിറ്റി മാനേജർ മധുസൂദനൻ.കെ, ക്ലീൻ കേരള കമ്പനി മാനേജർ മുജീബ്.കെ, കില ജില്ല ഫെസിലിറ്റേറ്റർ എ.ശ്രീധരൻ, ബീന സണ്ണി, ഡോ ലതിക, ഇ.വിനോദ് കുമാർ, നസീഫ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: