ആയിരം വർഷം പഴക്കമുള്ള പള്ളി | Chaliyam Juma Masjid | TravelGunia | Vlog 75
Автор: TravelGunia
Загружено: 2021-08-03
Просмотров: 5226
For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultravelling
WhatsApp: https://wa.me/message/VMZFFPT6UEGXA1
നൂറ്റാണ്ടുകൾ പുറകിലേക്ക് യാത്രചെയ്ത് അന്നത്തെ ചില കാഴ്ചകൾ നേരിട്ടറിയാൻ ഭാഗ്യം കിട്ടി. 1300 വർഷം മുൻപ് നമ്മുടെ നാട് എങ്ങനെയായിരുന്നു എന്ന് സങ്കല്പിക്കാൻ ഒരു ശ്രമം. അതി പുരാതന കാലം തൊട്ടേ കേരളം സാംസ്‌കാരിക വൈവിദ്യങ്ങളാൽ സമ്പന്നമായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു യാത്ര. കോഴിക്കോട് ജില്ലയുടെ തീരദേശത്തെ അതി പുരാതന തുറമുഖ നഗരമായ ചാലിയത്തേക്കാണ് ഇത്തവണ ഞങ്ങൾ എത്തിച്ചേർന്നത്. അറബിക്കടലിലേക്ക് ചാലിയാർപ്പുഴ വന്നുചേരുന്ന അഴിമുഖം പിന്നീട് ചാലിയാർ എന്ന പേരിൽ അറിയപ്പെട്ടു. വലിയതോതിൽ ഈ പട്ടണം വികസിച്ചുവരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച അവിടുത്തെ അതി പുരാതനമായ ഒരു നിർമ്മിതി ഇന്നും നിലനിൽക്കുന്നുണ്ട്. പുഴക്കര പള്ളി എന്ന് അറിയപ്പെടുന്ന കേരളത്തിലെ ആദ്യ ഇസ്ലാമിക ദേവാലയങ്ങളിൽ ഒന്ന്. പേർഷ്യയിൽ നിന്നെത്തിയ മാലിക് ബിൻ ദിനാർ എന്ന ഇസ്ലാമിക പണ്ഡിതനും യാത്രികനുമായിരുന്നു ചാലിയം ഉൾപ്പെടയുള്ള പത്തു പള്ളികൾ അന്ന് കേരളത്തിൽ സ്ഥാപിച്ചത്. "അഥിതി ദേവോ ഭവ " എന്ന സംസ്കാരം അക്ഷരാർഥത്തിൽ പുലർത്തിപ്പൊന്നിരുന്ന അന്നത്തെ നമ്മുടെ നാട്ടുരാജാക്കന്മാർ ഇതിനുവേണ്ട എല്ലാ ഒത്താശയും നിർലോഭം ചെയ്തുകൊടുത്തിരുന്നു. ഒരുപോലെ വാണിജ്യവും സാംസ്‌കാരിക വിനിമയവും കൊണ്ടാടിയിരുന്ന കേരളത്തിന്റെ ഭൂതകാലം. പിന്നീട് അറബിക്കടൽ പോർച്ചുഗീസുകാർ അടക്കിഭരിച്ച കാലത്തും ചാലിയം വലിയൊരു ചരിത്ര സംഭവത്തിന് സാക്ഷിയായിട്ടുണ്ടായിരുന്നു. സൈനുദ്ധീൻ മകധൂമിന്റെ തുഹഫാത്തുൽ മുജാഹിദീൻ എന്ന മലയാളത്തിലെ ആദ്യ ചരിത്ര ഗ്രന്ഥം വിശദമായിത്തന്നെ ഇക്കാര്യങ്ങൾ വിവരിക്കുന്നുണ്ട്. മുല്ലക്കോട്ട എന്നപേരിൽ അറിയപ്പെട്ട പോർച്ചുഗീസ് കോട്ട അടിക്കല്ലുപോലും ബാക്കിവെക്കാതെ തകർത്തെറിഞ്ഞ വലിയ വിപ്ലവങ്ങൾക് ശക്തിപകർന്ന തട്ടകമായിരുന്നു പുഴക്കര പള്ളി. സമൂതിരിയും അദ്ദേഹത്തിന്റെ പടനായകനായ കുഞ്ഞാലിമരാക്കാരും ചേർന്ന് നടത്തിയ നമ്മുടെ സ്വതന്ത്ര സമര ചരിത്രങ്ങളുടെ പഴയൊരു കഥ പുതു തലമുറ വല്ലാതെ കേട്ടുകാണില്ല. അത്യാധുനിക സൗകര്യങ്ങൾക്കിടയിൽ ജീവിക്കുന്ന നമുക്ക് തിരിച്ചറിയാൻപോലും പറ്റാത്ത ഒട്ടനവധി കാര്യങ്ങൾ നമ്മുടെ പൂർവ്വികർ ഇവിടെ ബാക്കിയാക്കിയിട്ടുണ്ട്. അത്തരമൊരു പുരാതന സമയ നിർണയ സംവിധാനം ഈ പുഴക്കര പള്ളി മുറ്റത്ത് കാണാൻ സാധിക്കും. ഒറ്റനോട്ടത്തിൽ എന്താതാണെന്നുപോലും മനസിലാകാതെ എന്നാൽ വളരെ ലളിതമായൊരു നിഴൽ ഘഡികാരമായിരുന്നു അത്. പലദിക്കിൽ നിന്നും പല നേരങ്ങളിൽ യാത്രികർ എത്തിച്ചേരുന്ന പുഴക്കരപ്പള്ളി മുറ്റത്തെ ഈ നിഴൽ ഘടികാരം വലിയ സഹായമായിരുന്നിരിക്കാം. ഇനി എത്രകാലം കഴിഞ്ഞാലും കൃത്യസമയം കാണിക്കാൻ ഒരല്പം സൂര്യപ്രകാശം മാത്രം മതി ഈ പുരാതന സംവിധാനത്തിന്. ഇതെല്ലാം ആ പഴമയോടെ കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിച്ചു എന്നത് വരും തലമുറയുടെ മുൻപിൽ അഭിമാനത്തോടെ പറയാവുന്ന ഒരു നല്ലകാര്യം. ഇത്തരം ഇടങ്ങളിൽ ഇതുപോലെ പരിപാലിക്കാനുള്ള വിവേകം എല്ലാവർക്കും ഉണ്ടാകണം. നമ്മൾ നടന്ന വഴികളിൽ താനേ പതിയുന്ന കാൽപാടുകൽപോലെ അവയൊക്കെ പുതു തലമുറക്ക് വഴികാട്ടിയാകട്ടെ.
#ChaliyamJumaMasjid #Chaliyam #PuzhakaraPalli #MalikIbnDinar
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: