For 10 min. Thiruvathirakkali Competitions |തിരുവാതിരക്കളി മത്സരങ്ങൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയത്
Автор: Parvana Sudha
Загружено: 2024-06-24
Просмотров: 32546
In this video:
0:00- Ganapathi Saraswathi Sthuthi- Kailasanadha
കൈലാസനാഥാ സൂനോ കാർവേണി സരസ്വതി
കൈതവമെന്യേ ഞങ്ങൾ കൈകൂപ്പി സ്തുതിക്കുന്നേൻ
കൈവല്യദായകാ നിൻ കരുണാകടാക്ഷത്തിന്നായ്
കൈതാരിൽ ഒറ്റയപ്പം കദളിയും നേദിക്കുന്നേൻ
കൈ കൊട്ടി പാടി ഞങ്ങൾ ഈണത്തിൽ ശ്രുതി മീട്ടി
കൈപ്പിഴ വരുത്താതെ സാദരം കളിക്കുന്നേൻ
1:28- Padam- Aalikale ningal
ആളികളെ നിങ്ങൾ കേൾക്ക മേ വചനം
നാളീക ദളനിഭനേത്രമാരെ
ബാലലതികാ നവ പാദപവലികളെ -
ചാലവെ ജലം കൊണ്ടു - നീളവെ നനച്ചിടാം
താത കണ്വമുനിക്കീ - കാതരാക്ഷിയെക്കാളും
ചൂതാതി തരുക്കളിൽ - പ്രീതിയെന്നതു നൂനം
അല്ലെങ്കിലിന്നീ നവ പല്ലവാംഗി ഇവളെ
വല്ലീസേചനം ചെയ്യാൻ ചൊല്ലുമോ നിർവ്വീ'ശങ്കം
അനുരൂപ ഘടവുമായ് അനുകാലം നനയ്ക്കുവാൻ
അനുസഞ്ചാരിണിമാരെ ജനകാജ്ഞ മാത്രമല്ല
അതിമാത്രം തരുക്കളിൽ
അനുജാത സൗഹൃദത്താൽ
അനുദിനം ഇതു ഞാനും
അനുഷ്ഠിച്ചീടുന്നു
4:43-Kurathi-Menaka than puthriyum
മേനക തൻ പുത്രിയും തൻതോഴിമാരും കൂടി
കാനനത്തിൽ പൂക്കൾ തേടി ലീലയാടി മേവി
മാലിനി തങ്ങളെ മാടി വിളിച്ചീടുന്നു നമ്മെ മാടി വിളിച്ചിടുന്നു
ചോലയിലെത്തി ദാഹമകറ്റി
പൂക്കൾ ഇറുത്തിടേണ്ടേ - പെണ്ണെ മാല കൊരുത്തിടേണ്ടേ
പിച്ചിപ്പൂ തെച്ചിപ്പൂ ചേമന്തി കൈനാറി
വട്ടി നിറച്ചിടേണ്ടേ പെണ്ണെ -
വ ട്ടിനിറച്ചിടേണ്ടേ
ഇറുത്തെടുത്തവ ഇട കലർത്തി ' കൊരുത്തു വെച്ചിടേണ്ടേ - മാലകൾ കൊരുത്ത് വെച്ചിടേണ്ടെ
തെറുത്ത് കെട്ടിയ മുടിയിഴകളിൽ
പലനിറത്തിൽ പല തരത്തിൽ
അലങ്കരിക്കേണ്ടേ പെണ്ണേ
അലങ്കരിക്കേണ്ടേ പെണ്ണേ
അലങ്കരിക്കേണ്ടേ
6:02- Vanjipattu- Kalyani Kalavaani
6:54- Kummi- Sundariyaaya Sakunthalaye
സുന്ദരിയായ ശകുന്തളയെ
സുന്ദര ഭൂപതി കണ്ടു നില്ക്കെ
മന്ദത പൂണ്ടു - ധോം തതന്തിക
അവനുള്ളിൽ ഉന്മാദം പൂണ്ടു
പരിചൊടു മോഹം കൈ കൊണ്ടു -മടിയാതെ
സുന്ദരി തന്നുടെ അന്തികെ ചെന്നുടൻ മന്ദം മനോഗതമോതി മന്നൻ
വണ്ടാർ കുഴലീ വനചാരിണി
കുണ്ഠതയെന്യേ കഥിച്ചാലും നീ
മാൻകിടാവാത്തു - ധോം തതന്തിക
മരവുരിച്ചേലയുടുത്തും
ഇലഞ്ഞിപ്പൂ മാല കൊരുത്തും കളിയാടും
ആശ്രമ കന്യകേ നിന്നെ വേൾപ്പാൻ
ആശ യതേറുന്നു കോമളാംഗി
എനിയ്ക്കാശയതേറുന്നു കോമളാംഗി
8:00- Mangalam
അസുര വന്ദിനീ അവാച്യമോഹിനീ
ത്രിപുര സുന്ദരീ ത്രിലോകനായകീ
മുല്ല ബാണരിപുജായെ
നല്ല ബുദ്ധി ഗുണദായെ
മാലകറ്റു മമതായെ മംഗളം ജയ മംഗളം
ദേവി മംഗളം ശ്രീദേവി മംഗളം
അഷ്ടലക്ഷ്മി മംഗളം ധാന്യ ലക്ഷ്മി മംഗളം
അഷ്ടലക്ഷ്മി മംഗളം ധനധാന്യ ലക്ഷ്മി മംഗളം
ദേവി മംഗളം ശ്രീദേവി മംഗളം
ശ്രീദേവി മംഗളം
#thiruvathira #kaikottikali #dance #thiruvathirakali #parvanasudha #traditionalartofkerala #sudhakurur
#kalolsavam #competetions #10mins #competition #cultural
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: