ഉമർ ഇബ്നു ഖത്താബ് ചരിത്രം (Part 10) | ദാമ്പത്യത്തിലെ പുതിയ നിയമങ്ങൾ | By Arshad Tanur
Автор: Merciful Allah
Загружено: 2020-01-03
Просмотров: 92835
Umar Ibnu Al Khathaab (Part 10) || ഉമർ ഇബ്നു ഖത്താബ് ചരിത്രം || Puthiya Niyamangal Sthapikkunnu...
ഉമർ ഇബ്‌നു അൽ ഖത്താബ് (ഭാഗം 10) - ദാമ്പത്യത്തിലെ പുതിയ നിയമങ്ങൾ :-
ഒരിക്കൽ ഉമർ (റ) രാത്രി വേഷം മാറി ജനങ്ങളുടെ ക്ഷേമം അന്വേഷിച്ചു നടക്കുമ്പോൾ ഒരു പെണ്ണ് പാട്ട് പാടുന്നത് കേട്ട് ചെവിയോർത്തു...
അവൾ പറയുന്നത് ഇതായിരുന്നു... "ഇത്രയും തണുപ്പുള്ള ഈ രാത്രിക്ക് ഇതെന്തൊരു ദൈർഗ്യമാണ്, എന്നാൽ ഈ രാത്രിയിൽ എൻ്റെ കൂടെക്കിടക്കാൻ എൻ്റെ പ്രിയപ്പെട്ടവൻ ഇല്ലല്ലോ"
ഇത് കേട്ട ഉമർ (റ) ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു, ആരാണ് ഇത്രയും വൈകാരികമായ വരികൾ ഈ രാത്രി പാടുന്നത്..?
പക്ഷെ അടുത്ത വരികൾ ഉമർ (റ)നെ ഞെട്ടിച്ചുകളഞ്ഞു. അവൾ പാടി:- "അല്ലാഹു ആണേ സത്യം, എൻ്റെ റബ്ബിൻ്റെ ശിക്ഷകളെക്കുറിച്ചുള്ള പേടി എൻ്റെ മനസ്സിൽ ഇല്ലായിരുന്നെങ്കിൽ, ഈ സുദീർഘമായ രാത്രിയിൽ എൻ്റെ കിടക്ക പങ്കിടാൻ അറബികളിലെ നല്ല ചെറുപ്പക്കാർ എത്തുമായിരുന്നു"
ഉമർ (റ) അന്വേഷിച്ചപ്പോൾ ആ സ്ത്രീയുടെ ഭർത്താവ് യുദ്ധത്തിനായി മുസ്‌ലിം സൈന്യത്തിനോടൊപ്പം പേർഷ്യയിലേക്ക് പോയതായിരുന്നു എന്നറിഞ്ഞു...!!
ഉമർ (റ) നേരെ തൻ്റെ മകളുടെ അടുത്തേക്ക് പോയി ചോദിച്ചു, പൊന്നുമോളെ സുഫിയാ നിൻ്റെ ഭർത്താവ് കൂടെയില്ലാതെ എത്ര കാലം നിൻ്റെ വികാരങ്ങൾ പിടിച്ചു നിർത്തി ക്ഷമിച്ചു കഴിയാൻ നിനക്ക് സാധിക്കും..?
ഇതുകേട്ട സുഫിയാ (റ) ലജ്ജയോടെ പറഞ്ഞു:- ഉപ്പാ... ഇതിനെക്കുറിച്ച് ഞാനെന്തു പറയാനാണ്... അപ്പോൾ ഉമർ (റ) പറഞ്ഞു:- ഇത് ദീനിൻ്റെ കാര്യമാണ്, അതിൽ ലജ്ജിക്കേണ്ടതില്ല...!!
|| Merciful Allah New Malayalam Islamic Videos ||
/ mercifulallah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: