Maanathu Ninnoru ...മാനത്തു നിന്നൊരു...
Автор: Seena siyad
Загружено: 2021-04-05
Просмотров: 893
Movie Anweshanam (1972)
Movie Director Sasikumar
Lyrics Sreekumaran Thampi
Music MK Arjunan
Singers KJ Yesudas, S Janaki
മാനത്തു നിന്നൊരു നക്ഷത്രം വീണു
മണ്ണിൽ വന്നപ്പോൾ കന്യകയായി
കന്യക തൻ ചിരി കനക വസന്തം
കന്മണി തൻ ചുണ്ടിൽ കസ്തൂരി ഗന്ധം
നക്ഷത്രപ്പൂവിനെ എത്തിപ്പിടിച്ചു
സ്വപ്നം പോലൊരു പ്രേമ സ്വരൂപൻ (നക്ഷത്ര)
പ്രേമ സ്വരൂപൻ
(മാനത്തു നിന്നൊരു)
മണ്ണിലെ വർണ്ണങ്ങൾ ചൂടിയ പൂവേ
വിണ്ണിലേക്കെന്നെ ഉയർത്തുകയില്ലേ
നിൻ അനുഭൂതി തൻ സ്വർണ്ണ രഥത്തിൽ
എന്നെക്കൂടി ഇരുത്തുകയില്ലേ
ഇരുത്തുകയില്ലേ
ആ....
സുന്ദര ശീതള ഹേമന്തമായ് നീ
എന്നെയും വാരിപ്പുണരുകയില്ലേ
ഓമന സ്വപ്നങ്ങൾ പൂക്കളം തീർക്കും
ഓരോ ബിന്ദുവും കോരിത്തരിക്കും
കോരിത്തരിക്കും (മാനത്തു നിന്നൊരു)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: