ഭീമാപള്ളിയുടെ വിശേഷങ്ങൾ || Bheemapalli ||Trivandrum || Kaana Kazchagal by Subi ||
Автор: KAANA KAAZCHAGAL BY SUBi (കാണാ കാഴ്ചകൾ )
Загружено: 2021-12-20
Просмотров: 64
#Bheemapalli #Historyofbheemapalli #malikmovie
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ് തിരുവനംതപുരത്ത് സ്ഥിതി ചെയ്യുന്ന ബീമാപള്ളി. ഈ തീർത്ഥാടന കേന്ദ്രത്തെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെ കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ജാതി മത ഭേദമന്യേ അനേകം ഭക്ത ജനങ്ങൾ ദിവസേന തങ്ങളുടെ പല പല ആഗ്രഹങ്ങളും ഉദ്ദേശ്യങ്ങളും നിറവേറ്റുക എന്ന ലക്ഷ്യത്തോട് കൂടി ഇവിടെ എത്തുകയും അവരെല്ലാം അവരുടെ ആഗ്രഹങ്ങൾ സഫലീകരിച്ചു എന്ന വിശ്വാസത്തോട് കൂടി ഇവിടെ നിന്നും മടങ്ങുകയും ചെയ്യുന്നു. ബീമാ പള്ളിയിൽ ജാതി മത ഭേതമന്യേ എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ രോഗ മുക്തിക്ക് വേണ്ടി സന്ദർശനം നടത്താറുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്ലാം മത പ്രബോധനത്തിനും, ആതുര സേവനത്തിനും, രോഗീ ശുശ്രൂഷക്കും വേണ്ടി സയ്യിദുത്തിനിസ്സാ ബീമാ ബീവിയും തന്റെ ഏക മകൻ മാഹീൻ അബൂ ബക്കറും ഭാരതത്തിൽ എത്തി ചേർന്നു. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങൾ ചുറ്റി സഞ്ചരിച്ച് അവസാനം അവർ തെക്കൻ തിരുവിതാംകൂറിലെ തിരുവല്ലം എന്ന സ്ഥലത്ത് എത്തപ്പെട്ടു. തിരുവല്ലത്ത് വച്ച് ശത്രുക്കളുമായി ഏറ്റൂ മുട്ടി രക്തസാക്ഷിത്വം വരിച്ച മാഹീൻ അബൂ ബക്കറിനെയും മകന്റെ വിയോഗത്താൽ മനം നൊന്ത് ഏതാനും ദിവസങ്ങൾക്ക് ശേഷം ഇഹലോകവാസം വെടിഞ്ഞ ബീമാ ബീവിയെയും ഖബറടക്കം ചെയ്ത സ്ഥലത്താണ് ഇന്നത്തെ ബീമാ പള്ളി സ്ഥിതി ചെയ്യുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: