മലരിക്കൽ ആമ്പൽപ്പാടം; ആയിരങ്ങൾക്ക് തൊഴിലും കൈനിറയെ കാശും നൽകുന്ന ടൂറിസം സംരംഭം; Malarikkal Lily
Автор: Financial Guide
Загружено: 2025-08-07
Просмотров: 808
ജലപ്പരപ്പിൽ തുലയുയർത്തിപ്പിടിച്ച് നിൽക്കുന്ന ആമ്പൽപ്പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമായ ഒരു ഗ്രാമം കേരളത്തിലുണ്ട്, കോട്ടയം ജില്ലയിലെ മലരിക്കൽ. നാട്ടുവഴികളും പൂത്തുനിൽക്കുന്ന പലവർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കും. ഇവിടുത്ത വയലിനു താഴെ വർഷാവർഷം രൂപപ്പെടുന്ന നിധികുംഭങ്ങളാണ് ഈ മലരികൾ. ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കാഴ്ചയുടെ മാറ്റു കൂട്ടുന്നു. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഇവിടേക്ക് എത്തുന്നു. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഏതു സീസണിൽ വന്നാലും ഇവിടെ കാഴ്ചകൾക്കു പഞ്ഞമില്ല. ആളുകൾക്ക് അതിമനോഹരമായ കാഴ്ചാവിരുന്ന് ഒരുക്കുന്നതിനൊപ്പം ഇന്ന് ഈ പ്രദേശത്ത് ആളുകൾക്ക് ഒരുപാട് ഉപജീവനമാർഗ്ഗങ്ങൾ തുറന്നുകൊടുത്ത ഒരു ടൂറൊസം സംരംഭംകൂടിയാണ് മലരിക്കൽ ആമ്പൽപ്പാടം വിനോദസഞ്ചാര കേന്ദ്രം . ഇതേപ്പറ്റിയാണ് ഇന്നത്തെ എപ്പിസോഡിൽ
How To Reach Here:
കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തുക. തിരുവാർപ്പ് റോഡിൽ ഇടത്തോട്ടു തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണു മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം വരാൻ. രാവിലെ 7നു മുൻപ് എത്തിയാൽ വർണവിസ്മയം കാണാം. വെയിലുറയ്ക്കുന്നതോടെ പൂക്കൾ വാടും. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്താം.
For Boat Booking & Photography: Mr. Shajith: 8891409075
#malarikkal, #malarikkalwaterlily, #malarikkalkottayam, #malarikkaltourism, #waterlilyviewpoint, #malarikkaltourismwaterlilyviewpoint, #villagelife, #villagelifemalarikkal, #paddyfieldsmalarikkal, #waterlillies, #meenachilriver, #meenachilarriver, #kodoorarriver, #kumarakam, #kumarakom, #thiruvarppu, #illickal, #kanjiram, #kanjiramboatjetty, #watertourism, #malarikkalwatertourism, #malarikkalentrepreneurs, #financialguide
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: