ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം (Sri Madanantheswara Siddhi Vinayaka Temple) മധൂർ (Madhoor)
Автор: thecorereporte
Загружено: 2023-07-08
Просмотров: 4776
മധൂർ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം
കാസർഗോഡ് റയിൽവേ സ്റേഷനിൽനിന്നും കാസർഗോഡ് മധുർ റോഡിൽ ഏകദേശം ഒൻപതു കിലോമീറ്റർ ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പുരാതന തുളുനാട്ടിലെ ആറ് ഗണപതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം. ഇവിടെ ഈ ഗണപതിയുടെ വിഗ്രഹം ആരും സ്ഥാപിച്ചതല്ല, മറിച്ച് സ്വയം പ്രത്യക്ഷപ്പെട്ടതാണ്. ഗണപതി വിഗ്രഹം ഈ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന്റെ (ശ്രീകോവിലിന്റെ) ചുമരിന്റെ ഒരു അവിഭാജ്യ ഘടകമാണ്.
മധൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ മദനന്തേശ്വരനാണെങ്കിലും, ഏതൊരു പുതിയ സംരംഭത്തിന്റെയും പാതയിൽ നിന്നുള്ള എല്ലാ തടസ്സങ്ങളെയും അകറ്റുന്ന ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീ മഹാഗണപതിയാണ് ക്ഷേത്രത്തിന് ഇത്രമാത്രം പ്രശസ്തി നേടിക്കൊടുത്തത്.
മുഖ്യ ശ്രീകോവിലിൽ ഉദ്ഭവ മൂർത്തി മദനന്തേശ്വരനായി കിഴക്കോട്ട് ദർശനം നൽകുന്ന ശ്രീ പരമേശ്വരൻ കേരളക്കരയിലെ സജ്ജനങ്ങൾക്ക് ഒരു മനുഷ്യായുസ്സിലെ അത്യപൂവ്വമായ ദർശന പുണ്യം നൽകിക്കൊണ്ട് കാശി വിശ്വനാഥനായും, ഹംസരൂപി സദാശിവനായും ഇതേ പുണ്യഭൂമിയിൽ നിറഞ്ഞു നിൽക്കുന്നു....
ശ്രീകോവിലിന്റെ മൂന്നു നിലകളിലായി വിധാനം ചെയ്യപ്പെട്ടിട്ടുള്ള ദാരു ശില്പങ്ങളിൽ ഗണപതി ഭഗവാന്റെ വിവിധ ഭാവങ്ങളും, പുരാണങ്ങളും ഇതിഹാസങ്ങളും നിറഞ്ഞു നിൽക്കുന്നു.
മൂന്നു നിലകളോട് കൂടിയ മുഖ്യ ശ്രീകോവിലിനു പുറമെ ഈ ക്ഷേത്രത്തിൽ കാശി വിശ്വനാഥൻ, ഹംസരൂപി സദാശിവൻ, ശ്രീ ധർമ്മശാസ്താവ്, ശ്രീ ദുർഗാപരമേശ്വരി, ശ്രീ സുബ്രഹ്മണ്യൻ, ശ്രീ വീരഭദ്രൻ എന്നിവർക്ക് ചാരുതയാർന്ന പ്രത്യേക മന്ദിരങ്ങളുമുണ്ട്.
പൂജാ വിവരങ്ങൾ ചുരുക്കത്തിൽ
രാവിലെ 5 മണിക്ക് ഭക്തർക്ക് ദർശനത്തിനായി ക്ഷേത്ര നട തുറന്നു നൽകും.... 7 മണിക്ക് ഉഷ പൂജ.. 8 മണിക്ക് 12 തേങ്ങയുടെ ഗണപതി ഹോമം. 8 :45 നും 9 നും മദ്ധ്യേ മൃത്യുഞ്ജയ ഹോമം. 10 :30 ന് രുദ്രാഭിഷേകം, നവകാഭിഷേകം എന്നിവ. 12 മണിക്ക് നേദ്യം. 12 :30 നു ഉച്ച പൂജ. ഉച്ചപൂജക്കു ശേഷം ഗണപതി ഭഗവാന് വിശേഷാൽ പച്ചപ്പ നിവേദ്യം. (സാധാരണയായി ക്ഷേത്രങ്ങളിൽ ഉച്ചപൂജക്കു ശേഷം മറ്റൊരു നേദ്യം നടത്താറില്ല. ഈ പച്ചപ്പ നിവേദ്യം ചടങ്ങു് മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽനിന്നു വേറിട്ടതാക്കുന്നു.) പച്ചപ്പ നിവേദ്യത്തിനു ശേഷം 1 :30 നും 2 നും മദ്ധ്യേ നട അടക്കുന്നു. പിന്നീട് വൈകിട്ട് 05 : 30 നാണു നട തുറക്കുന്നത്. 06 :15 നു ദീപാരാധന. 08 :00 മണിക്ക് അത്താഴ പൂജ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: