'Abhaya was killed', DYSP Varghese P Thomas wrote first in CBI case diary | Kaumudy
Автор: Kaumudy
Загружено: 2020-12-22
Просмотров: 31210
ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതിത്തള്ളിയ അഭയ കേസ് കൊലപാതകമാണെന്ന് അഭയയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്നും ആദ്യം അഭിപ്രായപ്പെട്ടത്തു അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന സി.ബി.എെയുടെ മുൻ ഡിവൈ.എസ്.പി വർഗീസ് പി.തോമസാണ്. സന്തോഷത്തിന്റെ കണ്ണുനീർ പൊഴിച്ച് കൊണ്ടാണ് അഭയ കേസിലെ പ്രതികൾ കുറ്റക്കാരനെന്ന കോടതി വിധി അദ്ദേഹം കേട്ടത്. വര്ഗീസ് പി തോമസ് എന്ന നിര്ഭയനായ സി ബി ഐ ഉദ്യോഗസ്ഥൻ അഭയ കേസിൽ കാത്തിരുന്നത് നീണ്ട 28 വർഷമാണ്. അഭയെ കൊന്നതാണെന്നു അന്ന് തന്നെ മൃതദേഹത്തിലെ തെളിവുകൾ നിരത്തി പറഞ്ഞത് വര്ഗീസ് പി തോമസ് ആണ് മൃതദേഹം പുറത്തെടുത്തപ്പോൾ അഭയയുടെ തുടയുടെ പിന്നിലെ തൊലി മുകളിലേക്ക് ഉരഞ്ഞ നിലയിലാണ് കാണപ്പെട്ടത്. കാൽ താഴേക്കായിട്ടാണ് അഭയ കിണറ്റിലേക്ക് പോയിട്ടുള്ളത്. കാൽ ഉരഞ്ഞതിന്റേതായിരുന്നു തുടയ്ക്ക് പിന്നിൽ കാണപ്പെട്ട മുറിവുകൾ.
കാൽ താഴേക്കായി പോകുന്ന വ്യക്തിയുടെ തലയിൽ ഉച്ചിയിൽ പരിക്കുണ്ടാകാറില്ല. പക്ഷെ, അഭയയുടെ ഉച്ചിയിൽ നാല് ഇഞ്ചോളം നീളത്തിലും വ്യാസത്തിലും പരിക്കുണ്ടായിരുന്നു. അത് വീഴ്ചയിൽ ഉണ്ടായതല്ല. ഭാരമുള്ള ഏതോ വസ്തുകൊണ്ട് അടിച്ചതിന്റേതായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.
അഭയ കേസ് സി ബി ഐക്ക് വിട്ടത് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനാണ്. ജോമോൻ പുത്തൻ പുരക്കളടക്കം ആവശ്യപ്പെട്ടത് പ്രകാരം കേസ് സി.ബി.എെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി.അത് അംഗീകരിച്ചപ്പോൾ അന്വേഷണം സി ബി ഐ എറണാകുളം റീജിയണൽ ഡി വൈ എസ് പി യായ വര്ഗീസ് പി തോമസ് ഏറ്റെടുത്തു
അഭയ കിണറ്റിൽ ചാടി മരിച്ചുവെന്നാണ് പയസ് ടെൻത് കോൺവെന്റുകാർ സി ബി ഐ യെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്.
കേസിൽ ഉൾപ്പെട്ടവരെ അടുക്കള ഭാഗത്ത് വച്ച് പുലർച്ചെ അഭയ കണ്ടതാണ് കൊലപാതകത്തിന് കാരണമായത്. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും അഭയയ്ക്കുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടതിന് ഒരാഴ്ച മുൻപ് അഭയയുടെ അപ്പനും അമ്മയും കോൺവെന്റിൽ ചെന്ന് അഭയയെ കണ്ടിരുന്നു.
വര്ഗീസ് പി തോമസ് എന്ന ആ പഴയ സി ബി ഐ ഡി വൈ എസ് പി അന്ന് ഇന്നും ഒരു ഭീഷണിയും വകവയ്ക്കുന്നില്ല. സത്യം ജയിക്കണമെന്നാണ് അദ്ദേഹത്തിന്റെ തത്വം. സി ബി ഐ കോടതിയും ശ രി വച്ചിരിക്കുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: